പൊലീസിനെ മുഖ്യമന്ത്രി മാര്‍ക്സിസ്റ്റ് വത്കരിക്കുന്നു -എം.എം. ഹസൻ
text_fieldsതിരുവനന്തപുരം: പൊലീസിനെ മുഖ്യമന്ത്രി പിണറായി വിജയൻ മാര്‍ക്സിസ്റ്റ് വത്കരിക്കുന്നുവെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ. സി.പി.എം ജില്ല സമ്മേളനങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നതിെൻറ പേരില്‍ പാര്‍ട്ടിയുടെ വരുതിയില്‍ നില്‍ക്കാത്ത ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ സുപ്രധാന പദവികളില്‍നിന്ന് മാറ്റിയത് അതിെൻറ ഭാഗമാണ്. കുറ്റകൃത്യങ്ങളില്‍ പങ്കാളികളും സി.പി.എം അനുഭാവികളുമായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുകയാണ്.
ആലപ്പുഴയില്‍ പതിനാറുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ആരോപണവിധേയരായ ഡിവൈ.എസ്.പി, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്നിവര്‍ക്കെതിരെ നടപടിയെടുക്കാത്തതും ശൗചാലയ വിവാദവുമായി ബന്ധപ്പെട്ട് പി. ജയരാജെൻറ മകനെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി മട്ടന്നൂര്‍ പൊലീസ് സ്‌റ്റേഷനിലെ എ.എസ്.ഐയെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്ത നടപടി അതിന് തെളിവാണ്.
വാടാനപ്പള്ളിയില്‍ പൊലീസ് മര്‍ദനത്തെ തുടര്‍ന്ന് ജീവനൊടുക്കിയ വിനായകെൻറ മരണത്തിന് ഉത്തരവാദികളായ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കാനും തയാറായിട്ടില്ല. കെ.എം. മാണി യു.ഡി.എഫിലേക്ക് മടങ്ങിവരണമെന്ന നിലപാടില്‍ മാറ്റമില്ല. അന്ത്യകൂദാശ കാത്തുകിടക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വെൻറിലേറ്ററാകാന് എൽ.ഡി.എഫ് ഇല്ലെന്ന കാനം രാജേന്ദ്രെൻറ പ്രസ്താവന യു.ഡി.എഫ് വിട്ടുപോയ ജെ.ഡി.യുവിനെ ഉന്നംെവച്ചാണെന്നും ഹസൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.