ബി.ജെ.പി ദലിതരെ കൊന്നൊടുക്കുന്നു -എം.എം. ഹസന്‍
text_fieldsകണ്ണൂർ: സവര്‍ണ ഹിന്ദുത്വ അജണ്ടയാണ് ബി.ജെ.പിയുടേതെന്നും അധികാരത്തില്‍ വന്നശേഷം രാജ്യത്ത് വ്യാപക ദലിത്വേട്ടയാണ് നടത്തുന്നെതന്നും കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസന്‍. ബി.ജെ.പി നൂറുകണക്കിന് ദലിതരെയാണ് ചുെട്ടരിച്ചുകൊന്നത്. ദലിത് സമൂഹത്തിന് അര്‍ഹമായ പല ക്ഷേമപദ്ധതികളും അട്ടിമറിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് ദേശീയവ്യാപകമായി നടത്തുന്ന പ്രതിഷേധപരിപാടികളുടെ ഭാഗമായി കണ്ണൂരില്‍ നടന്ന ദലിത് ഐക്യദാര്‍ഢ്യ കൂട്ടായ്മ ഉദ്ഘാടനംചെയ്യുകയായിരുന്നു ഹസൻ.
ദലിത് പീഡനത്തില്‍ സി.പി.എമ്മും ഒട്ടും പിന്നിലല്ല. ഇതിെൻറ ഒടുവിലത്തെ ഉദാഹരണമാണ് ചിത്രലേഖക്ക് നേരെ നടക്കുന്നത്. യു.ഡി.എഫ് സര്‍ക്കാര്‍ നല്‍കിയ ഭൂമി രാഷ്ട്രീയവൈരാഗ്യത്തിെൻറ പേരില്‍ തിരിച്ചെടുത്ത എൽ.ഡി.എഫ് സര്‍ക്കാറിെൻറ നടപടി മനുഷ്യത്വരഹിതവും കടുത്ത അനീതിയുമാണ്. മോദിയും പിണറായി വിജയനും ദലിത് വിഭാഗങ്ങളെ പീഡിപ്പിക്കുന്നതില്‍ മത്സരിക്കുകയാണെന്നും ഏകാധിപതികളായ ഇരുവര്‍ക്കും അധികാരക്കൊതിയും രക്തദാഹവും ഒരുപോലെയാണെന്നും ഹസന്‍ പറഞ്ഞു. ഡി.സി.സി പ്രസിഡൻറ് സതീശന്‍ പാച്ചേനി അധ്യക്ഷത വഹിച്ചു.
കെ.സി. ജോസഫ് എം.എൽ.എ, മുൻ മന്ത്രി കെ. സുധാകരൻ, കെ.പി.സി.സി വൈസ് പ്രസിഡൻറ് ലാലി വിന്‍സൻറ്, ജോണ്‍സണ്‍ എബ്രഹാം, ശൂരനാട് രാജശേഖരൻ, കെ.പി. കുഞ്ഞിക്കണ്ണന്‍, സജീവ് ജോസഫ്, വി.എ. നാരായണന്‍, രാജ്‌മോഹന്‍ ഉണ്ണിത്താൻ, കെ.പി. അനില്‍കുമാര്‍, എ.പി. അബ്ദുല്ലക്കുട്ടി, കെ. സുരേന്ദ്രന്‍, പി. രാമകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.
ചിത്രലേഖയുടെ ഭൂമി തിരിച്ചെടുത്താല്‍ സര്‍ക്കാറിനെതിരെ രണ്ടാം കാട്ടാമ്പള്ളി സമരം-എം.എം. ഹസന്‍
സി.പി.എം പീഡനത്തിനിരയായ ദലിത് യുവതി ചിത്രലേഖക്ക് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അനുവദിച്ച ഭൂമി എൽ.ഡി.എഫ് സര്‍ക്കാര്‍ തിരിച്ചെടുത്താല്‍ രണ്ടാം കാട്ടാമ്പള്ളിസമരം നടത്തി നേരിടുമെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ. കാട്ടാമ്പള്ളിയിലെ ചിത്രലേഖയുടെ നിർമാണത്തിലിരിക്കുന്ന വീട് സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ചിത്രലേഖയുടെ അമ്മൂമ്മ നല്‍കിയ ഭാഗപത്രത്തില്‍ രേഖപ്പെടുത്തിയ ഭൂമി സ്വന്തമായി ഉള്ളതിനാല്‍ സര്‍ക്കാര്‍ ഭൂമി നല്‍കുന്നത് നിയമാനുസൃതമല്ലെന്ന വാദം അർഥരഹിതമാണ്. സി.പി.എമ്മിെൻറ ഭീഷണിയെ തുടര്‍ന്നാണ് ചിത്രലേഖക്ക് കണ്ണൂരിലേക്ക് പലായനംചെയ്യേണ്ടിവന്നത്. ദലിത് കുടുംബത്തെ സഹായിക്കാൻ നൽകിയ ഭൂമിയും തുകയും സര്‍ക്കാര്‍ പിന്‍വലിക്കുന്നത് ഉചിതമല്ല.
പതിനെട്ടോളം ദലിത് കുടുംബങ്ങളെ കുടിയൊഴിപ്പിച്ച 1957ലെ ഇ.എം.എസ് സര്‍ക്കാറിനെതിരെ ആദ്യത്തെ ജനകീയസമരം കാട്ടാമ്പള്ളിയില്‍നിന്നുമാണ്. കോണ്‍ഗ്രസിെൻറ നേതൃത്വത്തില്‍ നടന്ന ജനകീയസമരത്തിന് മുന്നില്‍ അന്നത്തെ മുഖ്യമന്ത്രിക്ക് മുട്ടുമടക്കേണ്ടിവന്നു. അത് കണ്ണൂരില്‍നിന്നുള്ള മുഖ്യമന്ത്രി പിണറായി വിസ്മരിക്കരുതെന്ന് എം.എം. ഹസന്‍ പറഞ്ഞു. ചിത്രലേഖയുടെ ഭൂമി സര്‍ക്കാര്‍ തിരിച്ചെടുത്താല്‍ 1957ലെ കാട്ടാമ്പള്ളി സമരം വീണ്ടും ആവര്‍ത്തിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി. നേതാക്കളായ കെ. സുരേന്ദ്രൻ, എ.പി. അബ്ദുല്ലക്കുട്ടി, സുമ ബാലകൃഷ്ണൻ, പ്രഫ. കെ.വി. ഫിലോമിന തുടങ്ങിയവരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.