കരുണാകരെന രാജിവെപ്പിച്ചതിൽ ദുഃഖം; നീക്കം ആന്റണി എതിർത്തു -ഹസൻ
text_fieldsകോഴിക്കോട്: ഐ.എസ്.ആര്.ഒ ചാരക്കേസ് സമയത്ത് കെ. കരുണാകരനെ രാജിവെപ്പിക്കാൻ ശ്രമിച്ചതിൽ കുറ്റബോധമുണ്ടെന്നും മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് അദ്ദേഹത്തെ നീക്കുന്നതിനെ എ.കെ. ആൻറണി ശക്തമായി എതിര്‍ത്തിരുന്നുവെന്നും കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ. കെ. കരുണാകരെൻറ ഏഴാം ചരമവാർഷിക ദിനത്തിൽ ഡി.സി.സിയിൽ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തായിരുന്നു ഹസെൻറ വെളിപ്പെടുത്തൽ.
അന്ന് കരുണാകരന് കാലാവധി തികക്കാൻ അവസരം നൽകണമായിരുന്നു. കരുണാകരനെതിരെ പ്രവർത്തിച്ചതിൽ വളരെയധികം ദുഃഖമുണ്ട്. കരുണാകരന് പുറത്തേക്കുള്ള വാതിൽ തുറന്നത് എ.കെ. ആൻറണിയാണെന്നാണ് അന്ന് മാധ്യമങ്ങളിൽ വാർത്ത വന്നത്. അത് ശരിയല്ല. കരുണാകരനെ നീക്കാൻ ശ്രമിക്കരുതെന്നാണ് തന്നോടും ഉമ്മൻ ചാണ്ടിയോടും ആൻറണി ആവശ്യപ്പെട്ടത് -ഹസന് പറഞ്ഞു.
പി.ടി. ചാക്കോയെ മന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കിയതിനു പിന്നാലെയാണ് കോൺഗ്രസിൽ വിഭാഗീയത തുടങ്ങിയത്. ലീഡറെ കൂടി മുഖ്യമന്ത്രിക്കസേരയിൽനിന്നു നീക്കുന്നത് പാർട്ടിക്ക് കനത്ത തിരിച്ചടിയുണ്ടാക്കുമെന്നായിരുന്നു ആൻറണിയുടെ മുന്നറിയിപ്പ്. ആ ഉപദേശം ചെവിക്കൊള്ളാത്തതിൽ കുറ്റബോധമുണ്ട്. കരുണാകരെൻറ രാജിക്ക് താനും കാരണക്കാരനാണ്. അദ്ദേഹത്തിെൻറ രാജിയാവശ്യപ്പെട്ട് പ്രക്ഷോഭം നടത്തിയവരിൽ താനുമുണ്ടായിരുന്നു. ഇപ്പോൾ ചിന്തിക്കുേമ്പാൾ ലീഡറോട് അനീതിയാണ് കാണിച്ചെതന്ന് തോന്നുന്നു -ഹസന് പറഞ്ഞു. ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ് അധ്യക്ഷത വഹിച്ചു. എം.കെ. രാഘവന് എം.പി, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ ജയന്ത്, എൻ. സുബ്രഹ്മണ്യന്, ഡി.സി.സി മുന്‍ പ്രസിഡൻറ് കെ.സി. അബു, കെ.പി. ബാബു, കെ. രാമചന്ദ്രൻ, പി.എം. നിയാസ്, ഐ. മൂസ, കെ.ടി. ജെയിംസ്, പി. മെയ്തീൻ, എം. രാജന് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.