Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതെളിവുകള്‍ക്ക്​...

തെളിവുകള്‍ക്ക്​ മുഖ്യമന്ത്രി മറുപടി പറയണം -എം.എം. ഹസന്‍

text_fields
bookmark_border
mm hassan
cancel

തിരുവനന്തപുരം: സ്വപ്ന സുരേഷിന് ജോലി നല്‍കണമെന്ന് ശിവശങ്കറിനോട് മുഖ്യമന്ത്രി പിണറായി വിജയന്‍ നിർദേശിച്ചതിന്റെ തെളിവുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പ്രതികരിക്കണമെന്ന്​ യു.ഡി.എഫ് കണ്‍വീനര്‍ എം.എം. ഹസന്‍. ആത്മാഭിമാനമുണ്ടെങ്കില്‍ മുഖ്യമന്ത്രി രാജിവെക്കുകയാണ്​ വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിക്ക് പങ്കില്ലെന്ന് വിശ്വാസമുണ്ടെങ്കില്‍ എന്തിനാണ് സി.ബി.ഐ അന്വേഷണത്തെ സുപ്രീംകോടതിയില്‍ സര്‍ക്കാർ ചെലവില്‍ എതിര്‍ത്തത്? ഷുഹൈബ് വധത്തിലെ ആകാശ്​ തില്ല​ങ്കേരിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കേസ്​ സി.ബി.ഐ അന്വേഷിക്കണമെന്ന ഷുഹൈബിന്റെ പിതാവിന്റെ ആവശ്യത്തിന് സര്‍ക്കാര്‍ തടസ്സം നില്‍ക്കുന്നതെന്തിനാണെന്നും ഹസന്‍ ചോദിച്ചു.

ആകാശ് തില്ലങ്കേരിക്ക് ആരാണ് ക്വട്ടേഷന്‍ നൽകിയതെന്ന്​ വ്യക്തമായി. സ്വപ്നയുടെയും ആകാശ് തില്ല​​ങ്കേരിയുടെയും വെളിപ്പെടുത്തലുകളോടെ പ്രതിരോധത്തിലായ മുഖ്യമന്ത്രിയെ രക്ഷിക്കാനാണ്​ സി.പി.എം സംസ്ഥാന സെക്രട്ടറി പ്രതിരോധ യാത്ര നടത്തുന്നതെന്നും ഹസന്‍ പരിഹസിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MM HassanM Sivasankar
News Summary - MM Hassan react to M Sivasankar Arrest
Next Story