സുധാകരനെതിരെ കരുതിക്കൂട്ടിയ അക്രമമെന്ന് ഹസൻ
text_fieldsതിരുവനന്തപുരം: അരനൂറ്റാണ്ട് മുമ്പുള്ള കാമ്പസ് രാഷ്ട്രീയത്തെക്കുറിച്ച് കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ വിമർശനം കരുതിക്കൂട്ടിയുള്ള രാഷ്ട്രീയ ആക്രമണമാണെന്ന് യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ.
മുൻകൂട്ടി തയാറാക്കിയ തിരക്കഥ അനുസരിച്ചാണ് മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിന് തൊട്ടുപിന്നാലെ സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവനും എ.കെ. ബാലനും ഇ.പി. ജയരാജനും ഉൾപ്പെടെ നേതാക്കളും പ്രതികരിച്ചത്.
ഒട്ടും വൈകാതെയാണ് എ.എ. റഹിം, നാൽപ്പാടി വാസു, നാണു കൊലപാതകക്കേസുകളിൽ അന്വേഷണമാവശ്യപ്പെട്ടത്. സുധാകരനെ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള സി.പി.എം കണ്ണൂർ ലോബിയുടെ ഗൂഢാലോചനയാണ് സംഭവങ്ങൾക്കുപിന്നിൽ. സി.പി.എമ്മിെൻറ രാഷ്ട്രീയ ആക്രമണത്തെ കോൺഗ്രസും യു.ഡി.എഫും എതിർത്ത് തോൽപിക്കുമെന്നും ഹസൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.