എം.എം. ഹസൻ യു.ഡി.എഫ് കൺവീനറായി ചുമതലയേറ്റു
text_fieldsതിരുവനന്തപുരം: യു.ഡി.എഫ് കൺവീനറായി എം.എം. ഹസൻ ചുമതലയേറ്റു. കെ.പി.സി.സി ആസ്ഥാനത്തെത്തി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രനെയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെയും കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം ഉമ്മൻ ചാണ്ടിയെയും സന്ദര്‍ശിച്ചശേഷമാണ് ചുമതലയേറ്റത്.
ജോസ് കെ. മാണി വിഭാഗവുമായി ഇനി ചർച്ചയില്ലെന്ന് ചുമതലയേറ്റശേഷം അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. കോൺഗ്രസിൽ പൊട്ടിത്തെറിയില്ല.
ബെന്നി ബെഹനാെൻറ രാജി ധാരണയുടെ അടിസ്ഥാനത്തിലാണ്. അടിയന്തരകാര്യങ്ങൾ രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും ഉമ്മൻ ചാണ്ടിയും തീരുമാനിക്കുമെന്നും എം.എം. ഹസൻ പറഞ്ഞു.
ജയ്ഹിന്ദ് ടി.വിയുടെ മാനേജിങ് ഡയറക്ടർകൂടിയാണ് ഹസൻ. കെ.പി.സി.സി വൈസ് പ്രസിഡൻറായിരിക്കെ 2017 ൽ കെ.പി.സി.സി പ്രസിഡൻറിെൻറ ചുമതലയും ഇടയ്ക്ക് വഹിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.