എം.എം. ഹസെനതിരെ കോൺഗ്രസിൽ പടയൊരുക്കം
text_fieldsതിരുവനന്തപുരം: എം.എം. ഹസനെ യു.ഡി.എഫ് കൺവീനർ സ്ഥാനത്തുനിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് ഒരുവിഭാഗം എം.പിമാർ ഉൾെപ്പടെ കോൺഗ്രസ് ഹൈകമാൻഡിനെ സമീപിച്ചു. തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണകാലത്ത് ഹസൻ നടത്തിയ വിവാദ പ്രസ്താവനകൾ അടക്കം ചൂണ്ടിക്കാട്ടി എ.െഎ.സി.സി നേതൃത്വത്തിന് രേഖാമൂലം പരാതി നൽകിയതായാണ് വിവരം.
യു.ഡി.എഫ് കൺവീനർ എം.എം. ഹസെൻറ പ്രസ്താവനകൾ അനവസരത്തിലുള്ളതായിരുെന്നന്ന് ആക്ഷേപിച്ച നേതാക്കൾ, തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനും യു.ഡി.എഫിനും തിരിച്ചടി ഉണ്ടാകുന്നതിന് അത് കാരണമായെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി. ഏതെങ്കിലും ഒരു സമുദായത്തിന് മാത്രം അനുകൂലമായ പ്രതികരണം പാർട്ടിനേതൃത്വത്തിൽനിന്ന് ഉണ്ടാകാൻ പാടില്ല.
വെൽെഫയർ പാർട്ടിയുമായുള്ള ബന്ധം കോൺഗ്രസിന് തിരിച്ചടിയായോയെന്ന് പരിശോധിക്കണം. ഉമ്മൻ ചാണ്ടിയെ നേതൃതലത്തിലേക്ക് കൊണ്ടുവരണമെന്നും േനതാക്കൾ ആവശ്യപ്പെട്ടു.
യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ലൈഫ് മിഷൻ പദ്ധതി നിർത്തലാക്കുമെന്ന പ്രസ്താവന വലിയ തിരിച്ചടിയായി.
. രാഷ്ട്രീയ എതിരാളികൾക്ക് കോൺഗ്രസിെനതിരെ ഉപയോഗിക്കാൻ അത് സഹായകമായി. കൺവീനർ സ്ഥാനത്തിരുന്ന് ഹസൻ കെ.പി.സി.സി നേതൃത്വത്തെപ്പോലും പരസ്യമായി എതിർത്തു.
കോൺഗ്രസ് നേതൃത്വത്തോട് ആലോചിക്കാതെ നിലപാടുകൾ പരസ്യപ്പെടുത്തി അനാവശ്യ വിവാദം സൃഷ്ടിച്ചു. കോൺഗ്രസും യു.ഡി.എഫും വിരുദ്ധ ധ്രുവത്തിലാണെന്ന പ്രതീതി സൃഷ്ടിക്കുന്നതിന് ഹസെൻറ വിവാദ പ്രസ്താവനകൾ സഹായകമായി. ഇൗ സാഹചര്യത്തിൽ ഹസനെ കൺവീനർ സ്ഥാനത്ത് നിലനിർത്തി നിയമസഭ തെരഞ്ഞെടുപ്പിനൊരുങ്ങുന്നത് മുന്നണിയുടെ കെട്ടുറപ്പിനുതന്നെ തിരിച്ചടിയാവുമെന്നും എം.പിമാർ അടക്കം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.