പള്ളിക്കൊടിമരത്തിൽ പാർട്ടിക്കൊടി; ചെങ്കൊടി കമ്യൂണിസ്റ്റ് വിരുദ്ധർ ആയുധമാക്കിയ ഓർമയിൽ എം.എം. ലോറൻസ്
text_fieldsകൊച്ചി: ശാരീരികമായി അവശതയിലാണ് കൊച്ചിയെ ചുവപ്പിച്ച സി.പിഎം മുൻ കേന്ദ്രകമ്മിറ്റി അംഗം എം.എം. ലോറൻസ്. കൊച്ചുമകനാണ് ഉടുപ്പ് ഇട്ടുകൊടുത്തത്. വടികുത്തിയാണ് നടത്തം. എന്നാൽ, സമരതീക്ഷ്ണമായ കാലത്തിെൻറ ഓർമകൾ വാക്കുകളിൽ ജ്വലിക്കുകയാണ്.
നിയമസഭയിലെത്തി നിയമനിർമാണത്തിൽ ഇടപെടണമെന്ന് അദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നു. നിയമസഭയിലേക്ക് മത്സരിച്ചപ്പോഴൊന്നും ജയിച്ചില്ല. എറണാകുളത്തെ ക്രൈസ്തവരെ പലപ്പോഴും യു.ഡി.എഫ് കൂടെനിർത്തി. തെരഞ്ഞെടുപ്പ് കാലത്ത് ഇടതുപക്ഷത്തിനെതിരെ അപവാദങ്ങൾ നിരത്തിയാണ് അവർ വിജയം നേടിയതെന്ന് അദ്ദേഹം ഓർക്കുന്നു.
ലോറൻസിെൻറ ഓർമയിൽ തെളിയുന്നത് ചെങ്കൊടി കമമ്യൂണിസ്റ്റ് വിരുദ്ധർ ആയുധമാക്കിയ സംഭവമാണ്. അദ്ദേഹം പള്ളുരുത്തി മത്സരിക്കുമ്പോഴാണ് ചരിത്രത്തിലെ വലിയ അട്ടിമറി നടന്നത്. കുമ്പളവും കുമ്പളങ്ങിയുമൊക്കെ ആ മണ്ഡലത്തിൽ ഉൾപ്പെട്ടിരുന്നു. താൻ ജയിക്കും എന്ന് എല്ലാവരും പറഞ്ഞു.
അതിനാൽ തന്നെ തോൽപ്പിക്കാൻ ഏത് അടവും സ്വീകരിക്കാൻ വലതുപക്ഷം തയാറായി. അന്ന് തെരഞ്ഞെടുപ്പ് പ്രവർത്തനം കഴിഞ്ഞ് രാത്രി വന്ന് കിടന്നുറങ്ങുന്നത് തോട്ടയ്ക്കാട് റോഡിലെ ചെറിയ വാടകവീട്ടിലാണ്. അതിരാവിലെ ഒരാൾ വന്ന് രാത്രി ആരോ പള്ളി കൊടിമരത്തിനുമേൽ പാർട്ടി കൊടികയറ്റിയ വിവരം അറിയിച്ചു.
അന്ന് അവിടെ പോകാൻ പാലം ഇല്ല. ജങ്കാർ കയറിവേണം അവിടെ എത്താൻ. ഉടൻതന്നെ താൻ അവിടെയെത്തി. പള്ളിക്ക് മുന്നിൽ ആയിരക്കണക്കിന് വിശ്വാസികൾ കൂടിനിൽക്കുന്നു. ഏറെപ്പേരും സ്ത്രീകളാണ്. അവരെല്ലാം കൊടികെട്ടിയതിൽ പ്രതിഷേധിക്കുകയാണ്.
താൻ പള്ളിക്കുള്ളിലേക്കുചെന്ന് അച്ചനെ കണ്ടു. കൊടി കയറ്റിയത് ആരാണെന്ന് കണ്ടുപിടിച്ചോയെന്ന് ചോദിച്ചു. അറിയില്ലെന്ന് അച്ചൻ പറഞ്ഞു. മണിക്കൂറുകൾ കഴിഞ്ഞിട്ടും പൊലീസ് എത്തിയില്ല. താൻ പറഞ്ഞു പാർട്ടിക്കാരല്ല ഈ കൊടി കെട്ടിയത്. തെരഞ്ഞെടുപ്പിൽ തെൻറ വിജയസാധ്യത ഇല്ലാതാക്കാൻ ആരോ ചെയ്ത പണിയാണ്.
തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ, കൊടി കയറ്റിയത് പാർട്ടിക്കാരൻ എന്ന് തെളിഞ്ഞാൽ ആ നിമിഷം എം.എൽ.എ സ്ഥാനം രാജിെവക്കാം. അക്കാര്യം അച്ചന് എഴുതിത്തരാൻ തയാറാണെന്ന് പറഞ്ഞു. അതിെൻറ ആവശ്യമില്ല എന്ന് അദ്ദേഹം മറുപടി നൽകി.
എന്നിട്ടും കൊടി കെട്ടിയത് പാർട്ടിക്കാരാണെന്ന് അവർ പ്രചരിപ്പിച്ചു. തനിക്ക് അനുകൂലമായ ക്രിസ്ത്യൻ വോട്ടുകൾ കിട്ടാതിരിക്കാനാണ് ഈ പണി ചെയ്തത്. അന്ന് ആ വിഭാഗത്തിെൻറവോട്ട് ലഭിക്കാതിരുന്നതിനാലാണ് പാരാജയപ്പെട്ടത്. കൊടികെട്ടിയ ആളെ പിന്നീട് വളരെ കാലം കഴിഞ്ഞാണ് തിരിച്ചറിഞ്ഞത്.
അക്കാലത്ത് ചില തെറ്റായ ധാരണകൾ ജനങ്ങളിൽ കുത്തിവെക്കാൻ പുരോഹിതന്മാർക്ക് കഴിഞ്ഞു. കമ്മ്യൂണിസ്റ്റ്, ആശയഗതി ദൈവനിഷേധം ആണെന്ന് അവർ നിരന്തരം പറഞ്ഞു പഠിപ്പിച്ചുെവന്നാണ് ലോറൻസ് പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.