സി.പി.എം ഭീഷണിയെന്ന്; ലോറൻസിെൻറ മകൾ ഗവർണറെ കണ്ടു
text_fieldsതിരുവനന്തപുരം: മകന് ബി.ജെ.പി വേദിയിലെത്തിയതിെൻറ പ്രതികാരമായി തെൻറ ജോലി ഇല്ലാതാക്കാന്‍ സി.പി.എം ശ്രമിക്കുെന്നന്ന പരാതിയുമായി മുതിര്‍ന്ന സി.പി.എം നേതാവ് എം.എം. ലോറന്‍സിെൻറ മകള്‍ ആശ ലോറന്‍സ് ഗവര്‍ണറെ കണ്ടു. പരാതി അന്വേഷിച്ച് നടപടിയെടുക്കാന്‍ സര്‍ക്കാറിനോട് നിര്‍ദേശിക്കാമെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം ഉറപ്പുനല്‍കിയെന്നും അവർ പറഞ്ഞു.
വെള്ളിയാഴ്ച രാവിലെയാണ് മകന് മിലനുമൊത്ത് ആശ ഗവര്‍ണറെ കണ്ടത്. സിഡ്കോയിലെ ജോലി ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് ആശ ഗവര്‍ണറെ അറിയിച്ചു. തനിക്കെതിരെ മറ്റ് ജീവനക്കാരിൽനിന്ന് കള്ളപ്പരാതി എഴുതിവാങ്ങി. മകനെയും തന്നെയും സി.പി.എം നേതാക്കള്‍ ഫോണില്‍ വിളിച്ച് ഉപദേശരൂപത്തില്‍ ഭീഷണിപ്പെടുത്തുകയാണ്.
മാത്രമല്ല, മൂന്നുപേർക്കെതിരെ താൻ ഉന്നയിച്ച പരാതിയിൽ നടപടി സ്വീകരിച്ചില്ല. ഈ സാഹചര്യത്തിലാണ് ഗവര്‍ണറോട് പരാതിപ്പെട്ടതെന്നും അവര്‍ പറഞ്ഞു. മകന് ബി.ജെ.പി വേദിയില്‍ പോയ ശത്രുത മനോഭാവത്തോടെയായിരുന്നു സിഡ്കോയിലെയും സി.പി.എമ്മിലെയും ഉന്നതരുടെ പെരുമാറ്റം. ജോലിയില്‍നിന്ന് പിരിച്ചുവിടാനും നീക്കംനടന്നു. കുത്തിയിരിപ്പുസമരം നടത്തിയതോടെയാണ് മാനേജ്മെൻറ് പിന്മാറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.