'ജോയ്സ് ജോർജിന്റെ ചെരിപ്പിന്‍റെ വാർ അഴിക്കാൻപോലുമുള്ള യോഗ്യത ഡീൻ കുര്യാക്കോസിനില്ല'
text_fieldsഅടിമാലി: ഇടുക്കിയിലെ മുൻ എം.പി ജോയ്സ് ജോർജിന്റെ ചെരിപ്പിന്‍റെ വാർ അഴിക്കാൻപോലുമുള്ള യോഗ്യത ഡീൻ കുര്യാക്കോസ് എം.പിക്കില്ലെന്ന് എം.എം. മണി എം.എൽ.എ. ഒരു എം.പിക്ക് എന്തുചെയ്യാൻ സാധിക്കുമെന്ന് തെളിയിച്ച ആളാണ് ജോയ്സ് ജോർജ്. അത് ഇപ്പോൾ ജനങ്ങൾക്ക് മനസ്സിലായി. മാങ്കുളത്ത് ഷാജി മാത്യു സ്മാരക ലൈബ്രറി ആൻഡ് റീഡിങ് റൂം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജാഥ നടത്തിയാലും സർക്കാറിനെ തെറി പറഞ്ഞാലും നല്ല ജനപ്രതിനിധിയാകില്ല. ജനങ്ങൾക്കിടയിലേക്ക് ഇറങ്ങണം. അതിന് എം.പി പ്രാപ്തനല്ലെന്ന് തുടരെ തുടരെ തെളിയിക്കുകയാണ്. കൃഷിക്കാരുടെ കാര്യം ഞങ്ങളെ ആരും പഠിപ്പിക്കണ്ട. അവരുടെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമായി എൽ.ഡി.എഫ് കൂടെയുണ്ടാകും. മൂന്നാർ മേഖലയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കുമെന്നും മണി പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.