Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 April 2017 11:19 PM GMT Updated On
date_range 20 Oct 2017 7:19 PM GMTമോദി ഭാര്യയെ ഉപേക്ഷിച്ചത് കാര്യമായ കുഴപ്പമുള്ളതുകൊണ്ടെന്ന് മന്ത്രി എം.എം. മണി
text_fieldsbookmark_border
കൊണ്ടോട്ടി: പ്രധാനമന്ത്രി നരേന്ദ്രമോദി ഭാര്യയെ ഉപേക്ഷിച്ചത് കാര്യമായ എന്തെങ്കിലും കുഴപ്പം ഉള്ളതുകൊണ്ടാണെന്ന് വൈദ്യുതി മന്ത്രി എം.എം. മണി. ലോക്സഭ ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കൊണ്ടോട്ടി മണ്ഡലത്തിലെ വാഴയൂരിൽ എൽ.ഡി.എഫ് സ്ഥാനാർഥിയുടെ കുടുംബയോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
55 വർഷമായി താൻ പൊതുപ്രവർത്തനം തുടങ്ങിയിട്ട്. ഞാൻ ഭാര്യയെ ഉപേക്ഷിച്ചെന്ന് പറഞ്ഞാൽ എനിക്ക് ജീവശാസ്ത്രപരമായ കുഴപ്പമുണ്ടെന്നല്ലേ നിങ്ങൾ ധരിക്കുക. മോദിക്ക് കാര്യമായ എന്തോ കുഴപ്പമുണ്ട്. പ്രധാനമന്ത്രിയുടെ അമ്മ എ.ടി.എമ്മിന് മുന്നിൽ വരി നിന്നുവെന്നത് മിതമായ ഭാഷയിൽ പറഞ്ഞാൽ തെണ്ടിത്തരമാണ്. ഇതിൽപരം തട്ടിപ്പ് വേറെയില്ലെന്നും എം.എം. മണി പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story