ഒടുവിൽ മന്ത്രി പറഞ്ഞു; അതിരപ്പിള്ളി പദ്ധതി സർക്കാർ ഉപേക്ഷിച്ചു
text_fieldsപാലക്കാട്: അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി സർക്കാർ ഉപേക്ഷിച്ചെന്ന് ൈവദ്യുതിമന്ത്രി എം.എം. മണി. പരിസ്ഥിതി പ്രവർത്തകരിൽനിന്നും പ്രതിപക്ഷത്തുനിന്നും മുന്നണിക്കകത്തും എതിർപ്പുയർന്ന സാഹചര്യത്തിലാണിതെന്നും മന്ത്രി പറഞ്ഞു. കെ.എസ്.ഇ.ബി ഓഫിസേഴ്സ് അസോസിയേഷന് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിന് ആവശ്യമുള്ളതിെൻറ 30 ശതമാനം വൈദ്യുതി മാത്രമാണ് ഉല്പാദിപ്പിക്കുന്നത്. 70 ശതമാനം പുറമെനിന്ന് വാങ്ങുകയാണ്. കൂടുതല്‍ ചെറുകിട പദ്ധതികള്‍ക്കാണ് ഇനി പ്രാമുഖ്യം നല്‍കേണ്ടത്. അതിനുള്ള സാധ്യതകളാണ് സര്‍ക്കാര്‍ പരിശോധിക്കുന്നത്. സോളാര്‍ വൈദ്യുതോല്പാദനം ചെലവ് കൂടിയതാണ്. ഇടുക്കി, പാലക്കാട് ജില്ലകളില്‍ കാറ്റില്‍നിന്ന് വൈദ്യുതി ഉല്പാദിപ്പിക്കാനുള്ള പദ്ധതികളെ സർക്കാർ പ്രോത്സാഹിപ്പിക്കും.
വിദ്യുച്ഛക്തി എന്നെഴുതാനും വായിക്കാനുമറിയാത്ത മന്ത്രിയാണ് വകുപ്പ് ഭരിക്കുന്നതെന്ന പ്രതിപക്ഷനേതാവിെൻറ പരിഹാസത്തെ എം.എം. മണി പരോക്ഷമായി വിമർശിച്ചു. മുൻ സർക്കാർ പുറത്തുനിന്ന് വൈദ്യുതി വാങ്ങാനുണ്ടാക്കിയ കരാറിെൻറ അപാകതകൾ ചൂണ്ടിക്കാട്ടിയായിരുന്നു മറുപടി. താൻ മണ്ടനൊന്നുമല്ല, കാര്യങ്ങൾ തനിക്കറിയാം. സാങ്കേതിക കാര്യങ്ങളിൽ അറിവില്ലെങ്കിലും വകുപ്പ് ഭരിക്കാനറിയാമെന്നും അദ്ദേഹം പറഞ്ഞു. മേയ് 29ന് കോഴിക്കോട്ട് നടക്കുന്ന ചടങ്ങിൽ സമ്പൂർണ വൈദ്യുതീകരണ സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.