വൈദ്യുതി സബ്സിഡി: കേന്ദ്ര നീക്കത്തിനെതിരെ എം.എം മണി
text_fieldsതിരുവനന്തപുരം: വൈദ്യുതിക്ക് നൽകുന്ന സബ്സിഡി ബാങ്കുവഴിയാക്കുന്നതിന് കേന്ദ്രസർക്കാർ നിർദേശമുണ്ടെങ്കിലും സംസ്ഥാനസർക്കാർ ഇതിന് കൂട്ടുനിൽക്കില്ലെന്ന് മന്ത്രി എം.എം. മണി. രണ്ടോ മൂന്നോ ബൾബ് മാത്രം കത്തിക്കുന്ന പാവപ്പെട്ടവർക്ക് നൽകുന്നതാണ് കുറഞ്ഞനിരക്കിൽ വൈദ്യുതി. ഇത് ഇല്ലാതാക്കണമെന്ന കേന്ദ്രനിർേദശം സ്വീകാര്യമല്ലെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. നിയമനിർമാണത്തിലൂടെ പുതിയ വ്യവസ്ഥ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചാൽ എന്ത് ചെയ്യണമെന്ന് അപ്പോൾ ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.
മാസം 120 യൂനിറ്റ് വരെ ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്കാണ് 35 പൈസ വരെ സബ്സിഡി നൽകുന്നത്. സബ്സിഡി ബില്ലിൽ കുറവുചെയ്യുന്ന രീതിയാണ് കേരളത്തിൽ. എന്നാൽ, ബിൽ പൂർണമായി അടച്ച് സബ്സിഡി ബാങ്ക് വഴി നൽകണമെന്നാണ് കേന്ദ്ര കരട് നിർദേശം. ഇത് അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കി സംസ്ഥാനം കേന്ദ്രത്തിന് മറുപടി നൽകി. ക്രോസ് സബ്സിഡി 20 ശതമാനമായി കുറക്കണമെന്നും കേന്ദ്രനിർദേശമുണ്ട്. വൈദ്യുതിനിരക്ക് വൻതോതിൽ ഉയരാൻ ഇടയുള്ളതാണ് കേന്ദ്രനിർദേശങ്ങെളന്നും മന്ത്രി പറഞ്ഞു.
വൈദ്യുതിനിരക്ക് കൂേട്ടണ്ട സാഹചര്യമെന്ന് മന്ത്രി
തിരുവനന്തപുരം: വൈദ്യുതിനിരക്ക് കൂട്ടേണ്ട സാഹചര്യമാെണന്ന് മന്ത്രി എം.എം. മണി. നിരക്ക് നിശ്ചയിക്കാൻ റെഗുലേറ്ററി കമീഷൻ നടപടിയെടുക്കുന്നുണ്ടെന്നാണ് അറിയുന്നതെന്നും മന്ത്രി പറഞ്ഞു. സോളാർ വൈദ്യുതി ഉൽപാദനപദ്ധതിയുമായി സഹകരിക്കാൻ തയാറുള്ള നിക്ഷേപകരുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
1000 മെഗാവാട്ടെങ്കിലും ഉൽപാദനശേഷി വർധിപ്പിക്കാനാണ് സർക്കാർ ലക്ഷ്യം. സോളാറിലൂടെ ഉടനടി 200 മെഗാവാട്ട് അധിക ഉൽപാദനമാണ് ലക്ഷ്യം. സൗരപദ്ധതി അതിനാണ്. ഉൽപാദിപ്പിക്കുന്ന വൈദ്യുതിയത്രയും നിശ്ചിതനിരക്കിൽ കെ.എസ്.ഇ.ബി വാങ്ങും. അതിന് കരാറുമുണ്ടാക്കും. ബോർഡ് ചെയർമാൻ എൻ.എസ്. പിള്ള അധ്യക്ഷത വഹിച്ചു. ചീഫ് എൻജിനീയർ പ്രദീപ് വിഷയം അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.