മാപ്പും പറയില്ല, ഒരു കോപ്പും പറയില്ല -എം.എം. മണി
text_fieldsതൊടുപുഴ: കൈയേറ്റക്കാരുടെ മിശിഹ എന്ന സി.പി.െഎ നൽകിയ സ്ഥാനം സന്തോഷപൂർവം സ്വീകരിക്കുന്നെന്ന് മന്ത്രി എം.എം. മണി. താൻ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്നവനാണ്. സി.പി.െഎ ജില്ല സെക്രട്ടറി ശിവരാമൻ പണം വാങ്ങിയെന്ന് പറഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ മാപ്പും പറയില്ല ഒരു കോപ്പും പറയില്ല-മണി വ്യക്തമാക്കി. ജോയിസ് ജോർജ് എം.പിയുടെ പട്ടയം റദ്ദാക്കിയത് നിയമവിരുദ്ധമെന്ന് ഇനിയും പറയും. ജില്ലയിൽ മുന്നണി ബന്ധം വേണോ വേണ്ടയോ എന്ന് സി.പി.െഎ തീരുമാനിക്കെട്ട. ഞങ്ങളും അത്തരം നിലപാടെടുത്താൽ എന്താകും സ്ഥിതിയെന്ന് ആലോചിക്കണം. ശിവരാമൻ കാര്യങ്ങൾ അറിയാതെയാണ് സംസാരിക്കുന്നതെന്നും മണി മൂലമറ്റത്ത് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
മണി മാപ്പുപറഞ്ഞില്ലെങ്കിൽ യോജിച്ചുപോകില്ല -സി.പി.െഎ
തൊടുപുഴ: ജോയിസ് ജോർജിെൻറ പട്ടയം റദ്ദാക്കിയത് സി.പി.െഎ പണം പറ്റിയാണെന്ന മന്ത്രി എം.എം. മണിയുടെ ആരോപണം തെളിയിക്കണം. അല്ലെങ്കിൽ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്ന് സി.പി.െഎ ജില്ല സെക്രട്ടറി കെ.കെ. ശിവരാമൻ. രണ്ടിൽ ഒന്നുണ്ടാകുന്നില്ലെങ്കിൽ ജില്ലയിൽ സി.പി.എമ്മുമായി യോജിച്ചു പോകാൻ കഴിയില്ലെന്ന് ശിവരാമൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആരോപണം ഉന്നയിച്ചതെങ്കിൽ അത് തുറന്നുപറയണം. ആരോപണത്തിെൻറ രാഷ്ട്രീയ ഉത്തരവാദിത്തം മണിയോ അദ്ദേഹത്തിെൻറ പാർട്ടിയോ ഏറ്റെടുത്തേ മതിയാകൂ. അതുണ്ടാകുന്നില്ലെങ്കിൽ യോജിച്ച് മുന്നോട്ടുപോക്കുണ്ടാകില്ലെന്ന് ജില്ല സെക്രട്ടറി വ്യക്തമാക്കി. ജോയിസ് ജോര്ജിെൻറയും കുടുംബാംഗങ്ങളുടെയും പട്ടയം റദ്ദാക്കിയത് സബ്കലക്ടറാണ്. അത് നിയമപരമായ നടപടിയാണ്. അത് ചോദ്യം ചെയ്യാൻ നിയമപരമായ സംവിധാനം നാട്ടിലുണ്ട്. സി.പി.ഐയുടെയോ മറ്റ് ഏതെങ്കിലും പാര്‍ട്ടിയുടെയോ നിർദേശം അനുസരിച്ചല്ല സബ്കലക്ടർ പ്രവര്‍ത്തിക്കുന്നത്.
ജോയിസ് ജോര്‍ജ് കൈയേറ്റക്കാരനാണെന്ന് സി.പി.ഐ കരുതുന്നില്ല. അങ്ങനെ ഒരിടത്തും പറഞ്ഞിട്ടുമില്ല. കുറിഞ്ഞി ഉദ്യാനത്തിെൻറ നിര്‍ദിഷ്ട മേഖലയിലെ കൈയേറ്റക്കാരെ രക്ഷിക്കുന്നതിന് വേണ്ടിയാണ് ജോയിസിനെ മറയാക്കി എം.എം. മണി അങ്കപ്പുറപ്പാട് നടത്തുന്നത്. ജില്ലയില്‍ കൈയേറ്റ നടപടി ആരംഭിക്കുമ്പോഴെല്ലാം അതിനെതിരായ നിലപാടുമായി എം.എം. മണി ഉറഞ്ഞുതുള്ളാറുണ്ട്. കൈയേറ്റക്കാരുടെ മിശിഹയായി എം.എം. മണി മാറിക്കഴിെഞ്ഞന്ന് ശിവരാമൻ ആരോപിച്ചു. സി.പി.ഐ പണം കൈപ്പറ്റിയെന്ന ആരോപണത്തെപ്പറ്റി സി.പി.എം നിലപാട് വ്യക്തമാക്കണം. ജോയിസ് ജോർജിന് പോലുമില്ലാത്ത വിഷമമാണ് മണിക്ക്. കൈേയറ്റക്കാർക്കെതിരെ നടപടി വരുേമ്പാൾ അസ്വസ്ഥനാകുകയാണ് മണി. പരിശോധനയെ പേടിക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. തട്ടിക്കൂട്ട് പട്ടയമാണെങ്കിൽ ഭയപ്പെടേണ്ടിവരും. പരിശോധന നടക്കെട്ടയെന്നാണ് നിലപാടെടുക്കേണ്ടത്. നെറിവുകെട്ട ആരോപണമാണ് മണിയുടേതെന്നും ശിവരാമൻ കുറ്റപ്പെടുത്തി. വാര്‍ത്തസമ്മേളനത്തില്‍ അസി. സെക്രട്ടറി സി.എ. ഏലിയാസ്, സംസ്ഥാന കൗണ്‍സിൽ അംഗങ്ങളായ മാത്യു വര്‍ഗീസ്, കെ. സലിംകുമാര്‍, താലൂക്ക് കമ്മിറ്റി സെക്രട്ടറി പി.പി. ജോയി എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.