Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Oct 2023 11:40 AM IST Updated On
date_range 19 Oct 2023 11:40 AM IST'രോഗമാണെങ്കിൽ ചികിത്സിക്കണം, ഒന്നിനും വയ്യെങ്കിൽ രാജിവെക്കണം'; പി.ജെ ജോസഫ് എം.എൽ.എക്കെതിരെ എം.എം.മണി
text_fieldsbookmark_border
തൊടുപുഴ: തൊടുപുഴ എം.എൽ.എ പി.ജെ ജോസഫിനെതിരെ രൂക്ഷ വിമർശനവുമായി എം.എം മണി എം.എൽ.എ. രോഗമാണെങ്കിൽ ചികിത്സിക്കണം, ഒന്നിനും വയ്യെങ്കിൽ എന്ത് ചെയ്യണം, രാജിവെക്കണം. എന്നിട്ട് പുതിയ ആളെ തിരഞ്ഞെടുക്കണം. ജനങ്ങളുടെ കാര്യത്തിൽ ഇടപെടണം. ഇല്ലെങ്കിൽ സ്ഥിതി ഗുരുതരമാണ്. അങ്ങേയറ്റം പ്രതിഷേധാർഹമാണ്. തുടങ്ങിയ വിമർശനങ്ങളാണ് എം.എം മണി ഉന്നയിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത തുടങ്ങനാട് സ്പൈസസ് പാർക്ക് ഉദ്ഘാടത്തിൽ എം.പി. ഡീൻ കുര്യാക്കോസ്, എം.എൽ.എ പി.ജെ ജോസഫും പങ്കെടുത്തിരുന്നില്ല. ഇതിനെതിരെ മുട്ടത്ത് സി.പി.എം സംഘടിപ്പിച്ച യോഗത്തിലാണ് വിമർശനം ഉന്നയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story