അതിരപ്പിള്ളി പദ്ധതി വേണം -എം.എം. മണി
text_fieldsചാലക്കുടി: അതിരപ്പിള്ളി പദ്ധതി വേണം എന്നു തന്നെയാണ് അഭിപ്രായമെന്ന് മന്ത്രി എം.എം. മണി. എന്നാൽ, ഘടക കക്ഷികളിൽ വിയോജിപ്പുണ്ടെന്നും അഭിപ്രായ സമന്വയത്തിലൂടെ മാത്രമേ പദ്ധതിയെക്കുറിച്ച് ആലോചിക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി. ഡാമുകൾ തുറന്നതിനെ വിമർശിക്കുന്നവർ പെയ്ത മഴ അറിയാതെയാണെന്നും മന്ത്രി പറഞ്ഞു. പെരിങ്ങൽകുത്ത് ഡാം സന്ദർശിച്ചശേഷം വാർത്തലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
1924ലെ വെള്ളപ്പൊക്കകാലത്തേക്കാൾ പതിൻമടങ്ങ് മഴയാണ് ഇപ്പോൾ ഉണ്ടായത്. ഇതേതുടർന്ന് തമിഴ്നാട്ടിലെ ഡാമുകൾ തുറന്നുവിടേണ്ടി വന്നു. സ്വാഭാവികമായും പെരിങ്ങൽകുത്തും തുറന്നു. മനുഷ്യസാധ്യമല്ലാത്ത കാര്യങ്ങളാണ് സംഭവിച്ചത്. പെരിങ്ങൽകുത്ത് ഡാമിെൻറ അറ്റക്കുറ്റപണികൾ പണം കടമെടുത്തായാലും ഉടൻ ചെയ്ത് തീർക്കും. മരങ്ങൾ വന്നടിഞ്ഞതുമൂലമുള്ള തടസ്സം നീക്കിവരുന്നു. ഇനി മുളകൾ മാത്രമാണ് നീക്കാനുള്ളത്. ഡാമിന് സുരക്ഷ ഭീഷണിയില്ല. ഇപ്പോൾ ഒരു ജനറേറ്ററിൽ വൈദ്യുതി ഉൽപാദിപ്പിക്കുന്നു. മഴ മുഴുവൻ പെയ്ത് തീർന്നിട്ടില്ല. തുലാമഴ പെയ്യാനുണ്ട്. ഡാമിലെ വെള്ളം മുഴുവൻ ഒഴുകി നഷ്ടമായി എന്ന് ദുഃഖിക്കേണ്ടെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.