ഹർത്താൽ ദിനത്തിൽ മന്ത്രി മണി വീടിനു പുറത്തിറങ്ങിയില്ല
text_fieldsഅടിമാലി: പ്രതിഷേധമുണ്ടാകുമെന്ന ഇൻറലിജൻസ് റിപ്പോർട്ടിനെ തുടർന്ന് ഹർത്താൽ ദിനത്തിൽ മന്ത്രി എം.എം. മണി വീടിനു പുറത്തിറങ്ങിയില്ല. പൊതുപരിപാടികൾക്കെല്ലാം അവധി നൽകിയ മണി തിങ്കളാഴ്ച മുഴുവൻ സമയവും കുഞ്ചിത്തണ്ണി ഇരുപതേക്കർ മുണ്ടയ്ക്കൽ വീട്ടിലാണ് ചെലവഴിച്ചത്. മൂന്നാറിൽ മന്ത്രി പങ്കെടുക്കേണ്ട പാർട്ടി പരിപാടി ഹർത്താൽ മൂലം മാറ്റിെവച്ചിരുന്നു. രാവിലെ വീട്ടിലെത്തിയ മാധ്യമപ്രവർത്തകരെ കണ്ട മണി പൊമ്പിളൈ ഒരുമൈ സമരത്തെക്കുറിച്ച് പ്രതികരണം അറിയിച്ചു. മാധ്യമ പ്രവർത്തകരോടൊപ്പം ഗ്രൂപ്പ് ഫോട്ടോയുമെടുത്തു. തുടർന്ന് ടി.വി കണ്ടും പത്രങ്ങൾ വായിച്ചും ഫോൺ കാളുകൾക്ക് മറുപടി പറഞ്ഞും സമയം ചെലവിട്ടു. പിന്നീട് തിരുവനന്തപുരം യാത്രക്കുള്ള ഒരുക്കത്തിലായി. . രാത്രിയോടെ മന്ത്രി തിരുവനന്തപുരത്തേക്ക് മടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.