Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎം.എം. മണിയുടേത്...

എം.എം. മണിയുടേത് ചിമ്പാൻസിയുടെ മുഖം ത​ന്നെ; അധിക്ഷേപിച്ച് കെ. സുധാകരൻ

text_fields
bookmark_border
k sudhakaran
cancel
Listen to this Article

തിരുവനന്തപുരം: മുൻമന്ത്രി എം.എം. മണിയെ അധിക്ഷേപിച്ച് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ രംഗത്ത്. എം.എം. മണിയുടേത് ചിമ്പാൻസിയുടെ മുഖം തന്നെയാണെന്നായിരുന്നു സുധാകരന്റെ അധിക്ഷേപം. മണിയുടെ യഥാർഥ മുഖമല്ലേ ഫ്‌ളക്‌സിൽ കാണിക്കാൻ പറ്റൂ, മാന്യത ഉള്ളത്‌കൊണ്ടാണ് മഹിളാ കോൺഗ്രസ് മാപ്പു പറഞ്ഞതെന്നും സുധാകരൻ വ്യക്തമാക്കി.

ചിമ്പാൻസിയുടെ ചിത്രത്തിൽ എം.എം. മണിയുടെ തലയൊട്ടിച്ചായിരുന്നു മഹിളാ കോൺഗ്രസ് പ്രവർത്തകരുടെ അധിക്ഷേപം. സംഭവം വിവാദമായതിനു പിന്നാലെയാണ് കെ. സുധാകരൻ അധിക്ഷേപവുമായി രംഗത്തുവന്നത്.

സ്ത്രീത്വത്തെ അപമാനിച്ച മണി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടാണ് നിയമസഭയിലേക്ക് മഹിളാ കോൺഗ്രസ് മാർച്ച് നടത്തിയത്.അതേസമയം വിമാനത്തിനുള്ളിൽ അക്രമം നടത്തിയത് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജനാണെന്നും കെ. സുധാകരൻ പറഞ്ഞു. ഇതിൽ നിയമനടപടികൾ തുടരുക തന്നെ ചെയ്യും. പിണറായി വിജയനോടും തോമസ് ഐസക്കിനോടും ഇ.ഡിക്ക് രണ്ട് നീതിയാണെന്നും അദ്ദേഹം ആരോപിച്ചു. മോദിയുള്ളത് കൊണ്ട് പിണറായി രക്ഷപെട്ട് നിൽക്കുകയാണെന്നും കെ. സുധാകരൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:k sudhakaranMM Maniface of a chimpanzee
News Summary - MM Mani has the face of a chimpanzee; Abusing K Sudhakaran
Next Story