എം. എം മണിയുടെ പ്രസംഗം: ഒാഡിയോ സീഡി ഹൈകോടതിയുടെ പരിഗണനക്ക്
text_fieldsകൊച്ചി: മൂന്നാറിൽ സമരം നടത്തിയ സ്ത്രീകളെ അപമാനിച്ചതായി പറയുന്ന മന്ത്രി എം. എം. മണിയുടെ പ്രസംഗത്തിെൻറ ഒാഡിയോ സീഡി ഹൈകോടതിയിൽ ഹാജരാക്കി. ഒന്നര മിനിറ്റ് ദൈർഘ്യമുള്ള വിവാദ ഭാഗങ്ങളടങ്ങുന്ന സീഡിയാണ് ഹരജി ഭാഗം ഹാജരാക്കിയത്. വിവാദ പ്രസംഗത്തെ തുടർന്ന് മണിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്കും ഇടുക്കി ജില്ലാ പൊലീസ് മേധാവിക്കും ഹരജിക്കാരൻ നൽകിയ പരാതിയുടെ പകർപ്പും കോടതിക്ക് കൈമാറി. നേരേത്ത നൽകിയ ഹരജിയിൽ ചില ഭേദഗതികൾ വരുത്തി പുതിയത് സമർപ്പിക്കുകയും ചെയ്തു.
സ്ത്രീത്വത്തെ അപമാനിക്കുകയും അശ്ലീലച്ചുവയോടെ സംസാരിക്കുകയും ചെയ്ത മന്ത്രി എം.എം. മണിക്കെതിരെ േകസെടുത്ത് കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് തൃശൂർ സ്വദേശി ജോർജ് വട്ടക്കുളമാണ് ഹരജി സമർപ്പിച്ചിട്ടുള്ളത്. സ്ത്രീകളെ അപമാനിക്കുന്ന പ്രസംഗം നടത്തിയതിനെതിരെ കേസെടുക്കാൻ ബാധ്യസ്ഥനായ പൊലീസ് മേധാവി ഇതിന് മുതിരാത്തത് സ്വാഭാവിക നീതിയുടെ ലംഘനവും പൊതുതാൽപര്യ വിരുദ്ധവുമാണെന്നാണ് ഹരജിയിൽ പറയുന്നത്. പക്ഷപാതപരമായോ അവഹേളനാപരമായോ പെരുമാറില്ലെന്ന പ്രതിജ്ഞ മന്ത്രി ലംഘിച്ചതായി ഭേദഗതി ഹരജിയിൽ പറയുന്നു.
തുടർന്ന് പ്രസംഗത്തിെൻറ സീഡി ഹാജരാക്കാൻ സർക്കാറിനോട് ആവശ്യപ്പെടുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ഡി.ജി.പിയോടും ഇടുക്കി എസ്.പിയോടും വിശദീകരണവും േതടിയിരുന്നു. എന്നാൽ, ചൊവ്വാഴ്ച കേസ് പരിഗണിച്ചപ്പോൾ സർക്കാർ ഇക്കാര്യങ്ങൾ ഹാജരാക്കുകയോ വിശദീകരണം നൽകുകയോ ചെയ്തില്ല. ഹരജി 12ന് പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.