ഇടുക്കി ഡാം നിയന്ത്രിത അളവിൽ തുറക്കും; ‘റിസ്ക്’ എടുക്കേണ്ടതില്ലെന്ന് മന്ത്രി മണി
text_fieldsെതാടുപുഴ: ഇടുക്കി അണക്കെട്ട് നേരേത്ത തുറന്നേക്കും. ജലനിരപ്പ് 2397-2398 അടി എത്തുന്ന മുറക്ക് നിയന്ത്രിത അളവിൽ തുറക്കാൻ മന്ത്രി എം.എം. മണിയുടെ സാന്നിധ്യത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ ധാരണയായതായാണ് വിവരം. വെള്ളം ഒഴുക്കിയാൽ 1000 വീടുകൾ ഉൾപ്പെടെ 4500 കെട്ടിടങ്ങൾ വെള്ളത്തിലാകാൻ സാധ്യത. 2393.16 അടി ആണ് ശനിയാഴ്ചത്തെ ജലനിരപ്പ്. 2400 അടിയിൽ എത്തിയാൽ തുറന്നുവിടാനായിരുന്നു നേരത്തേയുള്ള തീരുമാനം. എന്നാൽ, ഡാമുകളും പുഴകളും നിറഞ്ഞതും മുല്ലപ്പെരിയാറിൽ ജലനിരപ്പ് അഞ്ച് അടി കൂടി ഉയർന്നാൽ ഇടുക്കിയിലേക്ക് ഒഴുകിത്തുടങ്ങുമെന്നതടക്കം പരിഗണിച്ചാണ് തുറക്കൽ നേരേത്തയാക്കിയത്.
ഇങ്ങനെയായാൽ നേരിയ തോതിൽ മാത്രം വെള്ളം പുറത്തേക്കൊഴുക്കിയാൽ മതി. ഇതുവഴി നാശനഷ്ടം പരമാവധി കുറക്കാനുമാവും. 26 വർഷത്തിനു ശേഷം ഇത് ആദ്യമായാണ് ഡാം തുറക്കുന്നത്. മുമ്പ് 1992ലാണ് തുറന്നത്. ആദ്യം 1981ലും. മൺസൂൺ പകുതിയിൽ തുറക്കേണ്ടിവരുന്നതും ആദ്യം. ഇടുക്കി, ചെറുതോണി, കുളമാവ് അണക്കെട്ടുകൾ ചേർന്ന ഇടുക്കി പദ്ധതിയിൽ ഷട്ടർ തുറന്ന് ജലം പുറത്തേക്കൊഴുക്കാൻ സജ്ജീകരണമുള്ളത് ചെറുതോണി ഡാമിന് മാത്രമാണ്.
ജലനിരപ്പ് 2400 അടിയിലെത്തുന്നതു വരെ ഷട്ടറുകൾ ഉയർത്താൻ കാത്തിരിക്കേണ്ടെന്നും ‘റിസ്ക്’ എടുക്കേണ്ടതില്ലെന്നും മന്ത്രി മണി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. മഴ ഇപ്പോഴത്തെ നിലയിൽ തുടർന്നാൽ ആഗസ്റ്റ് രണ്ടിേനാ മൂന്നിനോ ഷട്ടറുകൾ ഉയരുമെന്നാണ് സൂചന. ഈ സീസണിൽ ഇടുക്കിയിൽ ലഭിച്ചത് 192.3 സെ. മീറ്റർ മഴയാണ്.
ഇടുക്കി പദ്ധതിയിലെ ചെറുതോണി ഡാം തുറക്കേണ്ടിവന്നാൽ നാശനഷ്ടങ്ങേളറെ. ചെറുതോണിയാറിെൻറ ഇരുകരയിലും പെരിയാറിെൻറ തീരത്ത് ലോവർ പെരിയാർ വൈദ്യുതിനിലയം സ്ഥിതിചെയ്യുന്ന കരിമണൽ വരെയും താമസിക്കുന്നവർക്ക് നാശനഷ്ടങ്ങൾ സംഭവിക്കാം. ചെറുതോണി പാലവും തടിയംപാട് ചപ്പാത്തും വെള്ളപ്പാച്ചിലിൽ തകരാനിടയുണ്ട്. ഇടുക്കി ജില്ലയുടെ ഭാഗമായ പ്രദേശത്തെ 1000 വീട്ടിൽ വെള്ളം കയറാൻ സാധ്യതയുണ്ടെന്നുമാണ് പ്രാഥമിക വിലയിരുത്തൽ.
അഞ്ച് ഷട്ടർ അര ഇഞ്ച് വീതം ഉയർത്തിയാൽപോലും രണ്ട് മണിക്കൂർകൊണ്ട് ചെറുതോണിയാറ്റിൽ 12 അടി വെള്ളം പൊങ്ങും. ചെറുതോണിയിൽ 30 അടി വരെ ജലനിരപ്പുയരാം. ചെറുതോണി-കട്ടപ്പന റോഡിൽ ഗതാഗതം തടസ്സപ്പെടാനും സാധ്യതയുണ്ട്. ചെറുതോണി ടൗണിലെ കെട്ടിടങ്ങൾക്കും ഭീഷണിയാകും.പരമാവധി ചെറിയ അളവിൽ അണക്കെട്ടിലെ ഷട്ടർ ഉയർത്താനാണ് നീക്കം. എത്രയെന്ന് തിട്ടപ്പെടുത്തിയിട്ടില്ല. തുറക്കുന്ന സമയത്തെ നീരൊഴുക്കുകൂടി കണക്കിലെടുക്കും. ഷട്ടറുകൾ ഉയരുന്നതോടെ ഇടുക്കി, തങ്കമണി, കഞ്ഞിക്കുഴി, വാത്തിക്കുടി, ഉപ്പുതോട്, കൊന്നത്തടി, മന്നാംങ്കണ്ടം, വെള്ളത്തൂവല്‍ വില്ലേജുകളിലൂടെ ഒഴുകിയാണ് വെള്ളം ലോവര്‍ പെരിയാറില്‍ പതിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.