ഇടുക്കി ഡാം ഘട്ടം ഘട്ടമായി തുറക്കുമെന്ന് എം.എം മണി
text_fieldsതിരുവനന്തപുരം: ഇടുക്കി ഡാം ഘട്ടം ഘട്ടമായി തുറക്കുമെന്ന് വൈദ്യുത മന്ത്രി എം.എം മണി. അണക്കെട്ട് തുറക്കാൻ തന്നെയാണ് തീരുമാനം. അടിയന്തസാഹചര്യം നേരിടാൻ സർക്കാർ തയാറാണ്. വിവിധ വകുപ്പുകളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നുണ്ട്. അതേ സമയം, ഡാമിെൻറ വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞിട്ടുണ്ട്. മന്ത്രിമാർ തമ്മിൽ അഭിപ്രായവ്യത്യാസമില്ലെന്നും എം.എം മണി പറഞ്ഞു.
ഇടുക്കിയിലെ ഇപ്പോഴത്തെ ജലനിരപ്പ് 2395.88 അടിയാണ്. 2403 അടിയാണ് ഇടുക്കി ഡാമിലെ പരമാവധി സംഭരണ ശേഷി. ജലനിരപ്പ് 2397 അടി കഴിഞ്ഞാൽ തെന്ന ഡാം തുറക്കാനുള്ള നീക്കങ്ങളുമായി മുന്നോട്ട് പോകാനാണ് വൈദ്യുതി വകുപ്പിെൻറ തീരുമാനം. അണക്കെട്ടിലെ ജലനിരപ്പ് 2395 അടിയിൽ എത്തിയതോടെ തിങ്കളാഴ്ച രണ്ടാം ജാഗ്രത നിർദേശമായ ഒാറഞ്ച് അലർട്ട് പുറപ്പെടുവിച്ചിരുന്നു. ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചിരുന്നു.
ജലനിരപ്പ് 2400 അടിയിലെത്തുേമ്പാൾ അണക്കെട്ട് തുറക്കുകയെന്ന ഉന്നതതല തീരുമാനത്തിൽ മാറ്റം വരുത്തി, 2397-2398 അടിയിലെത്തുേമ്പാൾ തുറക്കാമെന്നായിരുന്നു മന്ത്രി എം.എം. മണിയുടെ നിർദേശം. ഇത് നടപ്പാക്കുന്നതിന് മുന്നോടിയായി പരീക്ഷണ തുറക്കലിന് തീരുമാനിച്ചിരുന്നു. മുമ്പ് രണ്ടുതവണയും 2401 അടിയില്‍ വെള്ളമെത്തിയ ശേഷമാണ് അണക്കെട്ട് തുറന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.