പ്രളയം: പ്രതിസന്ധി പരിഹരിക്കാൻ വൈദ്യുതി വിലകൊടുത്ത് വാങ്ങേണ്ട സ്ഥിതി -മന്ത്രി മണി
text_fieldsകോട്ടയം: പ്രളയത്തിൽ െക.എസ്.ഇ.ബിക്ക് 850 കോടിയുടെ നഷ്ടമുണ്ടായെന്നും പ്രതിസന്ധി പരിഹരിക്കാൻ വൈദ്യുതി വിലകൊടുത്ത് വാങ്ങേണ്ട സ്ഥിതിയാണെന്നും മന്ത്രി എം.എം. മണി. ഒാൾ ഇന്ത്യ ന്യൂസ് പേപ്പർ എംപ്ലോയീസ് ഫെഡറേഷൻ ദേശീയ സമ്മേളനത്തിെൻറ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രളയകാലത്ത് വൈദ്യുതി ബോർഡ് ലാഭമുണ്ടാക്കാൻ ശ്രമിച്ചെന്ന ആരോപണം തെറ്റാണ്. ഒമ്പത് വൈദ്യുതി നിലയങ്ങൾ ഇപ്പോഴും മണ്ണിനടിയിലാണ്. ഇതിൽ ആറെണ്ണം ബോർഡിെൻറയും മൂെന്നണ്ണം സ്വകാര്യ മേഖലയിലേതുമാണ്. 350 മെഗാവാട്ട് വൈദ്യുതി ഉൽപാദനം കുറഞ്ഞു. വൈദ്യുതി പ്രതിസന്ധി എങ്ങനെ മറികടക്കാമെന്നാണ് ആലോചിക്കുന്നത്. വിലയ്ക്കുവാങ്ങി കൊടുക്കുന്നില്ലെങ്കിൽ കറൻറ് കട്ട് അനിവാര്യമായി തീരും. വാങ്ങിയാലും വൈദ്യുതി കൊടുക്കണമെന്നാണ് തീരുമാനം.
ഡാമിൽ സംഭരിച്ച വെള്ളം ഇപ്പോഴുമുണ്ട്. കനത്തമഴയിൽ ഒഴുകിയെത്തിയ വെള്ളമാണ് തുറന്നുവിട്ടത്. ഡാമുകൾ പൊളിച്ചുവിടണമെന്നാണ് ചിലർ പറയുന്നത്. അവ ഉള്ളതുകൊണ്ടാണ് കുടിവെള്ളക്ഷാമം രൂക്ഷമാകാത്തത്. മനുഷ്യസൃഷ്ടിയാണെന്ന് പറഞ്ഞ് ചിലർ പ്രളയത്തെ വിവാദമാക്കുകയാണ്. അമേരിക്കയിലടക്കം പ്രകൃതിദുരന്തം നടമാടുന്നു. എല്ലാം നശിച്ച ജനതയെ പുനരുദ്ധരിക്കാനാണ് നവകേരളം മുന്നോട്ടുവെച്ചത്.
പ്രളയകാലത്ത് പത്രങ്ങൾ വഹിച്ച പങ്ക് വലുതാണ്. പല കാര്യങ്ങളും ഭരണാധികാരികളുടെ ശ്രദ്ധയിൽകൊണ്ടുവന്നു. മാധ്യമങ്ങൾ മാറിമാറി വരുന്ന ഭരണാധികാരികൾക്ക് വെള്ളപൂശുന്ന സമീപനമാണ് സ്വീകരിക്കുന്നത്. മോദിയുടെ ഭരണത്തെ പിന്താങ്ങുന്ന പത്രങ്ങൾ പുരോഗമന നിലപാട് സ്വീകരിക്കുന്നവരെ കടന്നാക്രമിക്കുകയാണ്. പത്രമേഖലയിലുള്ളവരുടെ അവകാശങ്ങൾ നിഷേധിക്കുന്നതിനെതിരെ പണിമുടക്കി പ്രക്ഷോഭം സംഘടിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ പ്രസിഡൻറ് അഡ്വ. എസ്.ഡി. ഥാക്കൂർ അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ വി.എൻ. വാസവൻ, എച്ച്.എം.എസ് പ്രസിഡൻറ് അഡ്വ. തമ്പാൻ തോമസ്, എ.െഎ.എൻ.ഇ.എഫ് ജനറൽ സെക്രട്ടറി വി. ബാലഗോപാൽ, കെ.എൻ.ഇ.എഫ് പ്രസിഡൻറ് എം.സി. ശിവകുമാരൻ നായർ, പത്രപ്രവർത്തക യൂനിയൻ സംസ്ഥാന സെക്രട്ടറി ഷാലു മാത്യു, എ.െഎ.എൻ.ഇ.എഫ് ഒാർഗനൈസിങ് സെക്രട്ടറി ഗോപൻ നമ്പാട്ട് എന്നിവർ സംസാരിച്ചു. കെ.എൻ.ഇ.എഫ് ജനറൽ സെക്രട്ടറി സി. മോഹനൻ സ്വാഗതവും പ്രോഗ്രാം കൺവീനർ ജയ്സൺ ജോസഫ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.