ആഹ്ലാദം അലതല്ലി ഇരുപതേക്കര്‍
text_fieldsഅടിമാലി: തങ്ങളുടെ പ്രിയ മണിയാശാന്‍ മന്ത്രിയാകുന്നതിന്‍െറ സന്തോഷത്തിലാണ് ഇടുക്കി കുഞ്ചിത്തണ്ണി ഇരുപതേക്കറിലെ നാടും വീടും. വാര്‍ത്തയറിഞ്ഞതു മുതല്‍ ബന്ധുക്കളും നാട്ടുകാരും സുഹൃത്തുക്കളും വീട്ടിലത്തെിക്കൊണ്ടിരിക്കുന്നു. ചിലര്‍ ഫോണിലൂടെ ആശംസ അറിയിക്കുന്നു. ഇതിനെല്ലാമിടയില്‍ വീട്ടുകാരി ലക്ഷ്മിക്കുട്ടിക്കുമുണ്ട് പറഞ്ഞറിയിക്കാനാവാത്ത തിരക്ക്.
മണിയാശാന്‍ മന്ത്രിയാകുന്നതില്‍ ഒരുപാട് സന്തോഷമുണ്ടെന്നായിരുന്നു ഭാര്യ ലക്ഷ്മിക്കുട്ടിയുടെ പ്രതികരണം. ‘ആശാന് പാര്‍ട്ടിയാണ് വലുത്. പാര്‍ട്ടി എല്‍പിക്കുന്ന ജോലി എത്ര വലുതായാലും ഉത്തരവാദിത്തത്തോടെ ചെയ്യും’-ലക്ഷ്മിക്കുട്ടിയുടെ വാക്കുകള്‍. ടി.വിയില്‍നിന്നാണ് നാട്ടുകാരും വീട്ടുകാരും വാര്‍ത്ത അറിഞ്ഞത്. ഇതുവരെ വീട്ടിലേക്ക് വിളിക്കുകയോ മന്ത്രിയായ കാര്യം അറിയിക്കുകയോ ചെയ്തിട്ടില്ല. അത്യാവശ്യ കാര്യത്തിനല്ലാതെ വീട്ടുകാര്‍ മണിയാശാനെ വിളിക്കാറുമില്ല. ജനങ്ങളുടെ കാര്യത്തിനായി ഓടിനടക്കുമ്പോള്‍ നിസ്സാര കാര്യങ്ങള്‍ക്ക് വിളിച്ച് ആശാനെ ബുന്ധിമുട്ടിക്കുന്നത് ശരിയല്ളെന്ന് ഭാര്യക്കും മക്കള്‍ക്കും അറിയാം. എന്നാലും മണിയാശാന്‍ മന്ത്രിയാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ളെന്നും അവര്‍ പ്രതികരിച്ചു.
എന്നാല്‍, പദവിയുണ്ടെങ്കിലും ഇല്ളെങ്കിലും മണിയാശാന്‍ നാട്ടുകാര്‍ക്കെന്നും മന്ത്രിയാണ്. ഒരാവശ്യം ചെന്ന് പറഞ്ഞാല്‍ ആശാന്‍ തട്ടിക്കളയില്ല. എന്ത് പ്രശ്നമുണ്ടെങ്കിലും പരിഹരിക്കുംവരെ കൂടെനില്‍ക്കും. രാഷ്ട്രീയമോ കൊടിയുടെ നിറമോ ജാതിയോ ഒന്നും ഇവിടെ പ്രശ്നമല്ല. നാട്ടുകാരുടെ ആവശ്യങ്ങള്‍ നടത്താന്‍ ആശാന് മന്ത്രിയുടെ പദവിയൊന്നും ആവശ്യമില്ളെന്ന് നാട്ടുകാര്‍ പറയുന്നു. ആശാന്‍െറ ഈ ശൈലിയെയാണ് അവര്‍ ഇഷ്ടപ്പെടുന്നത്. എന്നാല്‍, ഒരു കുടിയേറ്റ കര്‍ഷകന്‍ മന്ത്രിയാകുന്നതിലുള്ള അഭിമാനം അവര്‍ മറച്ചുവെക്കുന്നില്ല.
ഇതേ അഭിപ്രായമാണ് മണിയുടെ മക്കള്‍ക്കും പേരക്കുട്ടികള്‍ക്കും. അപ്രതീക്ഷിതമായി വീട്ടിലത്തെിയ മകളും രാജാക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമായ സതി കുഞ്ഞുമോന്‍ നാട്ടുകാരുമായി സന്തോഷം പങ്കിട്ടു. പാര്‍ട്ടി പറയുന്ന ജോലി അര്‍പ്പണബോധത്തോടെ നിറവേറ്റുന്നതില്‍ പിതാവാണ് മാതൃകയെന്ന് സതി പറഞ്ഞു. മക്കളും മരുമക്കളുമെല്ലാം തിങ്കളാഴ്ച രാവിലെ ഇരുപതേക്കറിലെ വീട്ടില്‍ എത്തും.
കേരളത്തിലെ ആദ്യ ജലവൈദ്യുതി പദ്ധതിയായ പള്ളിവാസല്‍ നിലയത്തില്‍നിന്ന് കേവലം ഒന്നര കിലോമീറ്റര്‍ അകലെയാണ് നിയുക്ത വൈദ്യുതി മന്ത്രി എം.എം. മണിയുടെ വീട് സ്ഥിതിചെയ്യുന്ന ഇരുപതേക്കര്‍ ഗ്രാമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.