ഖേദം പ്രകടിപ്പിക്കില്ല; പിണറായിയോ കോടിയേരിയോ പറയാതെ പരാമർശത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് എം.എം മണി
text_fieldsതിരുവനന്തപുരം: കെ.കെ. രമക്കെതിരായ പരാമർശത്തിൽ തെറ്റില്ലെന്ന് എം.എം മണി എം.എൽ.എ. ഇക്കാര്യത്തിൽ താൻ ഖേദം പ്രകടിപ്പിക്കില്ല. മഹതി എന്ന വാക്ക് മനപൂർവം പറഞ്ഞതാണ്. തന്റേത് വാവിട്ട വാക്കല്ലെന്നും എം.എം.മണി പറഞ്ഞു.
കെ.കെ.രമയെ കുറിച്ച് ഇതെല്ലാം നേരത്തെ പറഞ്ഞതാണ്. പ്രസംഗം മുഴുമിപ്പിക്കാൻ പ്രതിപക്ഷം സമ്മതിച്ചില്ല. അത് മുഴുവൻ കേട്ടിരുന്നെങ്കിൽ വിവാദം ഉണ്ടാവുമായിരുന്നില്ല. കെ.കെ. രമ നിരന്തരമായി മുഖ്യമന്ത്രിയെ തേജോവധം ചെയ്യുകയാണ്. അതിന് ഇത്രകാലമായി മറുപടി പറഞ്ഞിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ആർ.എസ്.എസ് വേദിയിൽ പോയ സതീശൻ വിഡ്ഢിത്തം വിളമ്പുകയാണ്. വിധിയിലൊന്നും താൻ വിശ്വസിക്കുന്നില്ല. മുഖ്യമന്ത്രി പിണറായി വിജയനോ പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനോ പറയാതെ പരാമർശത്തിൽ നിന്നും പിന്നോട്ടില്ലെന്നും എം.എം.മണി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.