വി.എസിന്‍െറ കത്തിനോട് പ്രതികരിക്കുന്നത് അന്തസ്സിന് പറ്റിയതല്ല -മന്ത്രി മണി
text_fieldsതിരുവനന്തപുരം: താന്‍ മന്ത്രിസ്ഥാനത്ത് തുടരുന്നത് ശരിയല്ളെന്ന് ചൂണ്ടിക്കാട്ടി വി.എസ്. അച്യുതാനന്ദന്‍ കേന്ദ്രനേതൃത്വത്തിന് അയച്ച കത്തിനോട് പ്രതികരിക്കുന്നത് തന്‍െറ അന്തസ്സിനും പാര്‍ട്ടി മര്യാദക്കും ചേരില്ളെന്ന് മന്ത്രി എം.എം. മണി. പാര്‍ട്ടി മന്ത്രിസ്ഥാനത്തുനിന്ന് മാറ്റുമെന്ന് കരുതുന്നില്ളെന്നും അദ്ദേഹം വാര്‍ത്താചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
അഞ്ചേരി ബേബി കൊല്ലപ്പെടുമ്പോള്‍ വി.എസ് ആയിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടറി. അതുകൊണ്ട് വി.എസ് ഉത്തരവാദിയെന്ന് താന്‍ പറയില്ല. തലപോയാലും ശരിയായ കാര്യമേ പറഞ്ഞിട്ടുള്ളൂ. കേസില്‍ താന്‍ നിരപരാധിയാണെന്ന് വി.എസിന് അറിയില്ളേ എന്നത് അദ്ദേഹത്തോടുതന്നെ ചോദിക്കണം.
പാര്‍ട്ടിക്കുവേണ്ടി ഒരുപാട് ത്യാഗം താനും സഹിച്ചിട്ടുണ്ട്. എന്നാല്‍, അതിന്‍െറ പേരുപറഞ്ഞ് പിച്ചച്ചട്ടിയുമായി നടക്കില്ല. മണക്കാട് പ്രസംഗത്തെ തുടര്‍ന്ന് പാര്‍ട്ടി നടപടിയെടുത്തതാണ്. ജില്ല സെക്രട്ടറി സ്ഥാനത്തുനിന്നും പിന്നീട് സംസ്ഥാന സമിതിയില്‍നിന്നും സസ്പെന്‍ഡ് ചെയ്തു. ഒരു കുറ്റത്തിന് രണ്ട് ശിക്ഷയുണ്ടോ. കേസ് എടുക്കുന്നതില്‍ ഭയമില്ല. ഓരോ ജഡ്ജിക്കും ഓരോ കാഴ്ചപ്പാടാണുള്ളത്. കേസില്‍ പൊലീസ് ഒഴിവാക്കിയ കെ.കെ. ജയചന്ദ്രനെ പ്രതിയാക്കിയത് മര്യാദകേടാണ്. ഉമ്മന്‍ ചാണ്ടി വെച്ച പ്രോസിക്യൂട്ടര്‍ ഡി.സി.സി ജനറല്‍ സെക്രട്ടറിയാണ്. എന്നിട്ടും എല്‍.ഡി.എഫ് സര്‍ക്കാര്‍ അയാളെ മാറ്റിയില്ല. തങ്ങള്‍ അങ്ങേയറ്റം രാഷ്ട്രീയ, നിയമ മര്യാദയാണ് പാലിച്ചത്. ഇനിയും സര്‍ക്കാറിന്‍െറ സ്വാധീനം ഏതെങ്കിലും നിലയില്‍ ഉപയോഗിക്കില്ല.
സ്വന്തംനിലയില്‍ കേസ് നേരിടും. താന്‍ ജില്ല സെക്രട്ടറി ആയിരുന്നപ്പോള്‍, കുഴപ്പങ്ങള്‍ കാണിച്ചതിന് അന്വേഷണ കമീഷനെവെച്ച് പുറത്താക്കിയ അന്നത്തെ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി മോഹന്‍ദാസിന്‍െറ മൊഴി അടിസ്ഥാനപ്പെടുത്തി കേസ് എടുക്കുന്നതില്‍ പ്രശ്നമുണ്ട്. മണക്കാട് പ്രസംഗത്തില്‍ ഇടുക്കിയിലെ പഴയകാല ചരിത്രം പരിശോധിച്ചതേയുള്ളൂ. ആരെയും കൊന്നെന്ന് പറഞ്ഞിട്ടില്ല. കൊല നടക്കുന്ന സമയത്ത് താനും പ്രതിയായ മദനനും മിഡ്നാപൂരില്‍ അഖിലേന്ത്യ കിസാന്‍സഭ സമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്നു. മുള്ളങ്കൊല്ലി മത്തായിയെ, അയാള്‍ ഉപദ്രവിച്ചവരുടെ ബന്ധുക്കളാണ് തല്ലിക്കൊന്നത്. അതും ഹൈകോടതി തള്ളിയ കേസാണ്. ഇടുക്കിയില്‍ സി.പി.എമ്മിനെ ശക്തിപ്പെടുത്താന്‍ മുഖ്യപങ്ക് വഹിച്ചവരാണ് താനും കെ.കെ. ജയചന്ദ്രനും. തങ്ങളെ ഒതുക്കാനുള്ള ലക്ഷ്യമാണ് കേസിനുപിന്നില്‍. അങ്ങനെ ഇടുക്കിയില്‍ കോണ്‍ഗ്രസ് രക്ഷപ്പെടാന്‍ അനുവദിക്കില്ളെന്നും മണി വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.