ശാന്തിവനം ടവർ: വൈദ്യുതിമന്ത്രിയുമായി നടന്ന ചർച്ചയിലും ധാരണയില്ല
text_fieldsതിരുവനന്തപുരം: കൊച്ചിയിൽ ശാന്തിവനത്തിലൂടെ കടന്നുപോകുന്ന വൈദ്യുതി ടവര്‍ നിര്‍മാണം നിര്‍ത്തിവെക്കണമെന്നാവ ശ്യപ്പെട്ട് ശാന്തിവനം സംരക്ഷണ സമിതിയും മന്ത്രി എം.എം. മണിയുമായി നടന്ന ചര്‍ച്ച പരാജയം. നിര്‍മാണം നിര്‍ത്തില്ലെ ന്ന് വൈദ്യുതിമന്ത്രി വ്യക്തമാക്കിയതായി സമരസമിതി നേതാക്കള്‍ പറഞ്ഞു. മന്ത്രിയുടെ ഔദ്യോഗിക വസതിയായ സാനഡുവില് രണ്ട് മണിക്കൂറോളം ചർച്ച നീണ്ടിട്ടും ധാരണയുണ്ടായില്ല.
20 വര്‍ഷം മുേമ്പ തീരുമാനിക്കപ്പെട്ട അലൈന്മെൻറ ാണിതെന്നും ഇത്രയും കാലം സമരസമിതി നേതാക്കള്‍ എന്തു ചെയ്യുകയായിരുെന്നന്നും ഒരു ഘട്ടത്തില്‍ പോലും പദ്ധതിയെക് കുറിച്ച് പരാതിയുമായി ആരും തന്നെ വന്നു കണ്ടിരുന്നില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ചര്‍ച്ചക്ക് ശേഷം പുറത്ത േക്ക് വന്ന ശാന്തിവനം ഉടമ വീണാ മേനോന്‍ വൈകാരികമായാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്. ശാന്തിവനം സന്ദര്‍ശിക്കാന ്‍ ആവശ്യപ്പെട്ടപ്പോള്‍ സമയമില്ലെന്നാണ് മന്ത്രി പറഞ്ഞതെന്നും അവർ പറഞ്ഞു. അന്വേഷിക്കാമെന്ന് മാത്രമാണ് പറഞ്ഞത്. മന്ത്രിയില്‍ വിശ്വാസമുണ്ടെന്നും വിവരങ്ങള്‍ അന്വേഷിക്കാമെന്ന് മന്ത്രി ഉറപ്പ് നല്‍കിയതായും ശാന്തിവനം സംരക്ഷണ സമിതി കണ്‍വീനര്‍ കുസുമം ജോസഫ് പറഞ്ഞു.
നിര്‍മാണം അവസാനഘട്ടത്തിലെത്തിയ പദ്ധതി ഇനി ഉപേക്ഷിക്കാനാവിെല്ലന്ന് മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഹൈകോടതി വരെ അംഗീകരിച്ച പദ്ധതി ഉപേക്ഷിച്ചാല്‍ മന്ത്രിയായ താന്‍ കുഴപ്പത്തിലാവും. ജൈവവൈവിധ്യ ബോര്‍ഡ് നല്‍കിയ കത്തിന് മറുപടി നല്‍കേണ്ടത് താനല്ല; കെ.എസ്.ഇ.ബിയാണ്. അതവര്‍ കൊടുക്കും. എസ്. ശര്‍മ വഴിയാണ് സമരക്കാര്‍ തന്നെ കാണാനെത്തിയത്. 20 വര്‍ഷം മുേമ്പ തയാറാക്കിയ പദ്ധതിയാണിത്. ഏഴ് കോടി അന്ന് ചെലവ് കണ്ട ഈ പദ്ധതിക്ക് ഇപ്പോള്‍ 30 കോടി ചെലവായി. 2013 മുതല്‍ പദ്ധതിക്കെതിരെ സമരം ചെയ്യുെന്നന്നാണ് സമരസമിതിക്കാര്‍ പറയുന്നത്.
അവര്‍ ഹൈകോടതിയിലും മറ്റും പോയെങ്കിലും വിധി എതിരായിരുന്നു. പിന്നീട് ജില്ല കലക്ടര്‍ ഇടപെട്ട് ചര്‍ച്ച നടത്തുകയും ടവറിെൻറ ഉയരം ശാന്തിവനത്തിനെ ബാധിക്കാത്ത രീതിയില്‍ കൂട്ടാമെന്ന് തീരുമാനിക്കുകയും ചെയ്തിരുന്നു. 40,000 ത്തോളം കുടുംബങ്ങള്‍ക്ക് ഉപകാരപ്പെടുന്ന പദ്ധതിയാണിത്. സമരസമിതിയിലെ നേതാക്കളില്‍ ചിലര്‍ക്ക് ഇതിനെക്കുറിച്ച് വ്യക്തമായി മനസ്സിലായിട്ടുണ്ട്. 20 വര്‍ഷം മുമ്പ് ചെയ്യേണ്ട കാര്യങ്ങള്‍ ഒന്നും ചെയ്യാതെ ഇപ്പോള്‍ വന്ന് ബഹളം െവച്ചിട്ട് ഒരു കാര്യവുമില്ലെന്ന് അവരോട് താന്‍ പറഞ്ഞു. എനിക്ക് അവരുടെ കാര്യത്തില്‍ വിഷമമുണ്ടെന്നും മന്ത്രി പറഞ്ഞു.
ൈവദ്യുതി ടവർ നിർമാണത്തിനെതിരെ ശാന്തിവനം ഉടമ ൈഹകോടതിയിൽ
കൊച്ചി: ജൈവ വൈവിധ്യ സമ്പന്നമായ ശാന്തിവനത്തിലെ ൈവദ്യുതി ടവർ നിർമാണം തടയണമെന്നും ലൈൻ റൂട്ട് മാറ്റണമെന്നും ആവശ്യപ്പെട്ട് ഹൈകോടതിയിൽ ഉടമയുടെ ഹരജി. വടക്കൻ പറവൂർ വഴിക്കുളങ്ങര തുണ്ടപറമ്പിൽ പ്രീത എന്ന മീനയാണ് ജൈവ സമ്പത്ത് തകർത്ത് കെ.എസ്.ഇ.ബി ടവർ സ്ഥാപിക്കുകയും ലൈൻ വലിക്കുകയും ചെയ്യുന്നതിെനതിരെ കോടതിയെ സമീപിച്ചത്.
സ്ഥലത്തിെൻറ നടുവിലൂടെയാണ് 110 കെ.വി വൈദ്യുതി ലൈൻ വലിക്കുന്നത്. എതിർത്തപ്പോൾ കുറഞ്ഞ ഭൂമി നഷ്ടം മാത്രമേ ഉണ്ടാകൂ എന്നുപറഞ്ഞ് തങ്ങളുടെ തന്നെ സ്ഥലത്തിെൻറ ചെറിയ ഭാഗത്ത് കൂടി ലൈൻ കടന്നുപോകുന്ന വിധത്തിൽ പുതിയ നിർദേശം കെ.എസ്.ഇ.ബി മുന്നോട്ടുവെച്ചു. നഷ്ടം സാങ്കേതിക വിദഗ്ധ സമിതിയെെക്കാണ്ട് പരിശോധിപ്പിക്കണമെന്നും മതിയായ നഷ്ടപരിഹാരം നൽകണമെന്നുമുള്ള ഉപാധികളോടെ ഇത് അംഗീകരിച്ചു. 30 വർഷമായി കൃഷി ചെയ്തുവരുന്ന പ്രകൃതിയോടിണങ്ങിയ ഭൂമിയായതിനാലാണ് നഷ്ടം കണക്കാക്കുന്നതിനുൾപ്പെടെ വിദഗ്ധ സമിതി എന്ന ഉപാധി വെച്ചത്. പഴക്കം ചെന്ന കാവുകൾ, വിവിധ വർഗത്തിലുള്ള ജീവികൾ, സസ്യങ്ങൾ, മൃഗങ്ങൾ എന്നിവയാൽ സമ്പന്നമായ ഭൂമിയാണിത്.
എന്നാൽ, ബദൽ നിർദേശം തള്ളിയെന്ന പേരിൽ തെൻറ പേരിലെ ഭൂമിക്ക് നടുവിലൂടെ തന്നെ ടവർ സ്ഥാപിച്ച് ലൈൻ വലിക്കുന്ന ജോലി കെ.എസ്.ഇ.ബി ആരംഭിച്ചു. ഇന്ത്യൻ ടെലിഗ്രാഫ് ആക്ട് പ്രകാരമുള്ള അധികാരം ഉപയോഗിച്ച് ജില്ല മജിസ്േട്രറ്റ് ആണ് നടപടികളെടുത്തത്. അഡീ. ജില്ല മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചെങ്കിലും ഹരജി തള്ളി. എന്നാൽ, ലൈൻ േപാകുന്ന വഴി മാറ്റാൻ ഹരജിക്കാരി ഉചിതമാർഗം സ്വീകരിക്കുന്നത് തടയാനാവില്ലെന്നു കോടതി നിരീക്ഷിച്ചിരുന്നു.
കെ.എസ്.ഇ.ബി നടപടി നിയമപരവും സുതാര്യവുമല്ലെന്ന് ഹരജിയിൽ ആരോപിക്കുന്നു. പ്രശ്നപരിഹാരത്തിന് ഒരു നടപടിയുമില്ല. ജില്ലാ മജിസ്ട്രേറ്റ് കൂടിയായ കലക്ടർക്കടക്കം നൽകിയ പരാതി തീർപ്പാക്കാതെയാണ് നിർമാണ ജോലി പുരോഗമിക്കുന്നത്. കെ.എസ്.ഇ.ബി നടപടിക്ക് പിന്നിലെ ദുരുദ്ദേശ്യം പരിശോധിച്ച് നടപടിയെടുക്കാനുള്ള ബാധ്യത കലക്ടർക്കും എ.ഡി.എമ്മിനുമുണ്ട്. മുൻ ചെയർമാെൻറ സ്വാധീനത്തിലാണ് കെ.എസ്.ഇ.ബി ഇത്തരം നടപടികൾ സ്വീകരിച്ചിരിക്കുന്നതെന്ന് ഹരജിയിൽ പറയുന്നു. ഹരജി തീർപ്പാകും വരെ പണി നിർത്തിവെക്കാനും നിർമാണത്തെ തുടർന്നുണ്ടായ മാലിന്യങ്ങളും ചെളിയും നീക്കം ചെയ്യാൻ നിർദേശിക്കണമെന്നുമുള്ള ഇടക്കാല ആവശ്യവും ഉന്നയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.