Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശൈലി മാറ്റിയാൽ...

ശൈലി മാറ്റിയാൽ താനില്ലെന്ന്​ എം.എം. മണി

text_fields
bookmark_border
ശൈലി മാറ്റിയാൽ താനില്ലെന്ന്​ എം.എം. മണി
cancel

തൊടുപുഴ: വിവാദങ്ങളുടെ പേരിൽ ത​െൻറ ശൈലി മാറ്റാൻ ഉദ്ദേശിക്കുന്നില്ലെന്നും ശൈലി മാറ്റിയാൽ പിന്നെ താനില്ലെന്നും വൈദ്യുതി മന്ത്രി എം.എം. മണി. അതേസമയം വിവാദങ്ങളുണ്ടാക്കാൻ ആഗ്രഹമില്ല. ത​െൻറ സഹോദരൻ ലംബോദരന് അനധികൃത സ്വത്ത് ഉണ്ടെങ്കിൽ അക്കാര്യം അന്വേഷിക്കെട്ടയെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ത​െൻറ ജോലി രാഷ്ട്രീയ പ്രവർത്തനവും സഹോദരേൻറത് ബിസിനസുമാണ്. ലംബോദര​െൻറ സ്വത്തി​െൻറ പേര് പറഞ്ഞ് തനിക്കെതിരെ ആരോപണം ഉന്നയിക്കാൻ നോക്കേണ്ട. ത​െൻറ ചില പരാമർശങ്ങൾ വിാദങ്ങൾക്ക് കാരണമായതിനാലാണ് ശിക്ഷാ നടപടി. പാർട്ടിയുടെ നടപടി പൂർണമായി ഉൾക്കൊള്ളുന്നു. താൻ സ്ത്രീവിരുദ്ധമായി സംസാരിച്ചെന്ന് പാർട്ടി വിലയിരുത്തിയിട്ടില്ലെന്നും എം.എം. മണി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MM Mani
News Summary - mm mani statement about his language
Next Story