കുടുംബസ്വത്തല്ല ആവശ്യപ്പെട്ടത്; പാലവും തോടുമെന്ന് പറഞ്ഞ് ആരും വരരുത് –മന്ത്രി മണി
text_fieldsകട്ടപ്പന: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത ് പരിധിയിൽനിന്ന് സമാഹരിച്ച തുക കുറഞ്ഞെന്നാരോപിച്ച് വൈദ്യുതി മന്ത്രി എം.എം. മണിയുടെ ശകാരം. ജോയ്സ് ജോർജ് എം.പിയും കലക്ടർ കെ. ജീവൻ ബാബുവും പങ്കെടുത്ത ചടങ്ങിലാണ് ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് ഭരണസമിതികളെ മന്ത്രി നിശിതമായി വിമർശിച്ചത്. ‘‘ആരുടെയും കുടുംബസ്വത്തല്ല തരാൻ ആവശ്യപ്പെട്ടത്.
എെൻറയും കലക്ടറുടെയും വീട്ടിലേക്ക് കൊണ്ടുപോകാനല്ല ഫണ്ട് സമാഹരിക്കുന്നത്. കൂടുതൽ തുക കൃത്യമായി കലക്ടറേറ്റിൽ ഏൽപിക്കണം. അല്ലാതെ പാലവും തോടുമെന്നൊക്കെ പറഞ്ഞ് ആരും വരരുത്. ഒന്നും ചെയ്യില്ല’’ -മണി പറഞ്ഞു. കട്ടപ്പന ബ്ലോക്ക് -രണ്ട് ലക്ഷം, അയ്യപ്പൻകോവിൽ പഞ്ചായത്ത് -രണ്ടരലക്ഷം, ഉപ്പുതറ -മൂന്ന് ലക്ഷം, കാഞ്ചിയാർ -5.31 ലക്ഷം, ചക്കുപള്ളം -15 ലക്ഷം, ഇരട്ടയാർ -ഒരുലക്ഷം, വണ്ടൻമേട് -ഒരുലക്ഷം എന്നിങ്ങനെയാണ് തുക നൽകിയത്. വിവിധ സംഘടനകളും വകുപ്പുകളും സ്ഥാപനങ്ങളും സംഭാവന നൽകിയതടക്കം46.17ലക്ഷമാണ് കൈമാറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.