ശാന്തിവനം സാങ്കേതികമായി വനമല്ല -എം.എം മണി
text_fieldsതിരുവനന്തപുരം: എറണാകുളം പറവൂരിലെ ശാന്തിവനം സാങ്കേതികമായി വനമല്ലെന്ന് വൈദ്യുതി മന്ത്രി എം.എം മണി. ഇതുമായി ബ ന്ധപ്പെട്ട റിപ്പോർട്ട് വനം വകുപ്പ് നൽകിയിട്ടുണ്ട്. 110 കെ.വി ലൈൻ വലിക്കാൻ പാരിസ്ഥിതിക ആഘാത പഠനം നടത്തേണ്ട ആ വശ്യമില്ലെന്നും വൈദ്യുതി മന്ത്രി വ്യക്തമാക്കി.
ശാന്തിവനം സ്വാഭാവിക വനമല്ലെന്നും കേരള ജൈവ വൈവിധ്യ ബോർഡിന്‍റെ പരിധിയിൽ ഈ സ്ഥലമില്ലെന്നുമാണ് കെ.എസ്.ഇ.ബിയും നേരത്തെ വ്യക്തമാക്കിയിരുന്നത്. ഇതുമായി ബന്ധപ്പെട്ട് കെ.എസ്.ഇ.ബി സത്യവാങ്മൂലവും നൽകിയിരുന്നു.
അതേസമയം, ശാന്തിവനത്തിൽ വൈദ്യുത ടവർ സ്ഥാപിക്കാനുള്ള കെ.എസ്.ഇ.ബി തീരുമാനത്തിനെതിരെ സ്ഥല ഉടമയും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തുണ്ട്. എന്നാൽ, ദേശീയപാത വികസനത്തിനായി ഇവിടെ ഭൂമി ഏറ്റെടുത്തിരുന്നുവെന്നും പ്രതിഷേധക്കാർക്ക് സ്ഥാപിത താൽപര്യം ഉണ്ടെന്നുമാണ് കെ.എസ്.ഇ.ബി പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.