മണിയെ കുരുക്കിയത് കൈവിട്ട വാക്കുകള്‍
text_fieldsതൊടുപുഴ: ‘ഞങ്ങള്‍ ഒരു പ്രസ്താവനയിറക്കി. 13 പേര്‍. വണ്‍, ടൂ, ത്രീ, ഫോര്‍... ആദ്യത്തെ മൂന്നുപേരെ ആദ്യം കൊന്നു. വെടിവെച്ചാ കൊന്നത്, ഒന്നിനെ കുത്തിക്കൊന്നു. ഒന്നിനെ തല്ലിക്കൊന്നു’ -2012 മേയ് 25ന് തൊടുപുഴ മണക്കാട് സി.പി.എം ലോക്കല്‍ കമ്മിറ്റി സംഘടിപ്പിച്ച യോഗത്തില്‍ അണികള്‍ കൈയടിച്ചു കൊടുത്ത ഈ വാക്കുകള്‍ തന്‍െറ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ കുരുക്കാകുമെന്ന് എം.എം. മണി ഒരിക്കലും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല.
ടി.പി. ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് സി.പി.എമ്മിനെ രാഷ്ട്രീയ കേരളം പ്രതിക്കൂട്ടില്‍നിര്‍ത്തി വിചാരണ ചെയ്യുന്ന പശ്ചാത്തലത്തിലായിരുന്നു മണിയുടെ തീപ്പൊരി പ്രസംഗം.
വണ്‍, ടൂ, ത്രീ പ്രസംഗമെന്ന പേരില്‍ പിന്നീട് വിവാദമായ ഈ വാക്കുകളാണ് മണിയെ ഒന്നര മാസത്തോളം ജയിലിലടച്ചത്. കാല്‍നൂറ്റാണ്ടിലധികം താന്‍ കൈയാളിയ പാര്‍ട്ടി ജില്ല സെക്രട്ടറി പദത്തില്‍നിന്ന് കുറച്ചുനാളത്തേക്കെങ്കിലും അകറ്റിനിര്‍ത്താനും അഴിയാത്ത നിയമക്കുരുക്കുകളിലേക്ക് വലിച്ചിഴക്കാനും അത് കാരണമായി.
ഇപ്പോള്‍ മന്ത്രിസ്ഥാനത്തത്തെിയിട്ടും നാലര വര്‍ഷം മുമ്പ് വാവിട്ടുപോയ ആ വാക്കുകള്‍ മണിയെയും പാര്‍ട്ടിയെയും വേട്ടയാടുകയാണ്.
പ്രസംഗം മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ വിവാദം കത്തിപ്പടര്‍ന്നു. അഞ്ചേരി ബേബി, മുള്ളന്‍ചിറ മത്തായി, മുട്ടുകാട് നാണപ്പന്‍ എന്നിവരെ പട്ടിക തയാറാക്കി കൊലപ്പെടുത്തിയെന്നാണ് പ്രസംഗത്തിലൂടെ മണി വെളിപ്പെടുത്തിയത്. തുടര്‍ന്ന്, അഞ്ചേരി ബേബി വധക്കേസില്‍ മണിയെ രണ്ടാം പ്രതിയാക്കി കേസെടുത്തു. 2012 നവംബര്‍ 21ന് പുലര്‍ച്ചെ കുഞ്ചിത്തണ്ണിയിലെ വീട്ടില്‍നിന്ന് മണിയെ അറസ്റ്റ് ചെയ്തു. നിയമ നടപടികളത്തെുടര്‍ന്ന് ഏതാനും മാസം ജില്ല സെക്രട്ടറി സ്ഥാനത്തുനിന്ന് ഇദ്ദേഹത്തെ മാറ്റിനിര്‍ത്തി. റിമാന്‍ഡ് തടവുകാരനായി പീരുമേട് സബ്ജയിലിലത്തെിയ മണി 44 ദിവസത്തിനു ശേഷമാണ് ജാമ്യം നേടി പുറത്തിറങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.