പ്രതിഷേധം കത്തിച്ച് വീണ്ടും പൊമ്പിളൈ ഒരുൈമ
text_fieldsമൂന്നാര്‍: വൈദ്യുതി മന്ത്രി എം.എം. മണി നടത്തിയ വിവാദപ്രസംഗത്തെ തുടര്‍ന്ന് പൊമ്പിളൈ ഒരുൈമ പ്രവര്‍ത്തകര്‍ നടത്തിയ സമരം സംസ്ഥാനത്തെ സ്ത്രീകൾ വീണ്ടും ഏറ്റെടുക്കുകയാണ്. സി.പി.എമ്മില്‍നിന്ന് രാജിവെച്ച ഗോമതിയെ പൊമ്പിളൈ ഒരുൈമയില്‍ ചേര്‍ക്കുന്നതിനു സംഘടനയുടെ പ്രസിഡൻറ് ലിസി സണ്ണി എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഗോമതി സംഘടനയില്‍ അംഗമാകണമെങ്കില്‍ ലിസിക്കെതിരെ നടത്തിയ ആരോപണങ്ങള്‍ തെളിയിക്കണമെന്നായിരുന്നു അവരുടെ നിലപാട്.
എന്നാല്‍, ഇതൊന്നും വകവെക്കാതെ മൂന്നാറിലെ കൈയേറ്റങ്ങള്‍ക്കെതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിച്ച ദേവികുളം സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമന് അഭിവാദ്യമര്‍പ്പിച്ച് ഗോമതി കഴിഞ്ഞ ദിവസം പൊമ്പിളൈ ഒരുൈമ പ്രവര്‍ത്തകരോടൊപ്പം ആര്‍.ഡി ഓഫിസിലെത്തി. തുടര്‍ന്ന് സംഘടനയില്‍ കയറിപ്പറ്റാന്‍ ഗോമതി നടത്തിയ പ്രയത്നങ്ങള്‍ പാതിവഴിയില്‍ അവസാനിക്കുകയും ചെയ്തു. ഇതിനിടെ ഗോമതിയെ തള്ളിപ്പറഞ്ഞ സംഘടനയുടെ പ്രസിഡൻറ് ലിസി സണ്ണിയെ തുടര്‍ച്ചയായി കമ്മിറ്റിയില്‍ പങ്കെടുക്കുന്നില്ലെന്ന് കാട്ടി നോട്ടീസ് നല്‍കുകയും പുറത്താക്കുകയും ചെയ്തു. സാഹചര്യം മുതലാക്കി ഗോമതി പ്രവര്‍ത്തകരുമായി അടുപ്പത്തിലെത്താന്‍ ശ്രമിക്കുന്നതിനിടെയാണ് വൈദ്യുതി മന്ത്രി എം.എം. മണിയുടെ വിവാദ പരാമര്‍ശം പുറത്തുവന്നത്.
തന്നോടൊപ്പം പൊമ്പിളൈ ഒരുൈമയുടെ മൂന്നുപേരെ കൂട്ടിയാണ് ഗോമതി ടൗണില്‍ പ്രകടനവും തുടര്‍ന്ന് കുത്തിയിരിപ്പ് സമരവും നടത്തിയത്. ഗോമതിയും കൗസല്യയും രാജേശ്വരിയും പിന്നെ മറ്റൊരു തൊഴിലാളിയും ചേര്‍ന്ന് നടത്തിയ പ്രതിഷേധാഗ്നി പിന്നീട് സംസ്ഥാനത്തെ വനിതകള്‍ ഏറ്റെടുക്കുന്നതാണ് കണ്ടത്. തോട്ടങ്ങളില്‍ ജോലിയെടുക്കുന്ന സ്ത്രീ തൊഴിലാളികള്‍ക്ക് 20 ശതമാനം ബോണസ് നല്‍കണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളികള്‍ നടത്തിയ സമരത്തെ കേരളം മുല്ലപ്പൂ സമരമെന്നും തൊഴിലാളി കൂട്ടായ്മയെന്നും വിളിച്ചു. ഒത്തൊരുമയുടെ പ്രതീകമായി മാറിയ സമരം വിജയം കാണുകയും ചെയ്തു. എന്നാല്‍, രാഷ്ട്രീയ പാർട്ടിയായി പെമ്പിളൈ ഒരുൈമ മാറിയതോടെ തൊഴിലാളികള്‍ സംഘടനയില്‍നിന്ന് കൊഴിഞ്ഞുപോകുകയും ഇടതു വലതു മുന്നണികള്‍ ഇതുമുതലാക്കുകയും ചെയ്തു. എന്നാല്‍, വീണ്ടും തോട്ടം മേഖലയിലെ സ്ത്രീശക്തിയായി മാറാന്‍ ഗോമതി നടത്തുന്ന ശ്രമങ്ങള്‍ ഫലം കാണുമോയെന്ന് കണ്ടറിയണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.