ശിവരാമൻ എങ്ങനെ മണിയായെന്ന് വെളിപ്പെടുത്തണം –എ.വി. താമരാക്ഷൻ
text_fieldsആലപ്പുഴ : മന്ത്രി എം.എം. മണിക്ക് അഞ്ചാം ക്ലാസ് യോഗ്യതയും ഇല്ലെന്ന് ആരോപണം. നാലാം ക്ലാസുവരെ പഠിക്കുേമ്പാൾ ശിവരാമൻ ആയിരുന്നയാൾ എങ്ങനെ മണി ആയി എന്നതിൽ ദുരൂഹതയുണ്ടെന്നും മുൻ എം.എൽ.എയും ആർ.എസ്.പി-ബി സംസ്ഥാന ജനറൽ സെക്രട്ടറിയുമായ എ.വി. താമരാക്ഷൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
നിയമസഭയിലേക്ക് മത്സരിക്കാൻ നൽകിയ സത്യവാങ്മൂലത്തിൽ അഞ്ചാം ക്ലാസ് യോഗ്യതയുണ്ടെന്നും സെൻറ് മേരീസ് സ്കൂളിലാണ് പഠിച്ചതെന്നുമാണ് പറയുന്നത്. എന്നാൽ, ഇങ്ങനെെയാരാൾ അവിടെ പഠിച്ചിട്ടില്ലെന്നാണ് അന്വേഷണത്തിൽ വ്യക്തമായതെന്ന് താമരാക്ഷൻ പറഞ്ഞു. ഇന്ന് ഭാരതീയ വിദ്യാമന്ദിരം സ്കൂൾ എന്നറിയപ്പെടുന്ന കിടങ്ങന്നൂർ വായനാശാല സ്കൂളിൽ മണി പഠിച്ചിരുന്നുവെന്ന് അന്നത്തെ സഹപാഠികൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്.
എന്നാൽ, അന്ന് പേര് മുണ്ടക്കൽ മാധവൻ മകൻ എം.എം. ശിവരാമൻ എന്നായിരുന്നു. ശിവരാമൻ പിന്നീട് എങ്ങനെ മണിയായെന്ന് അറിയണം. ഒരാള്‍ പേരുമാറ്റുമ്പോള്‍ അത് ഔദ്യോഗികമായി വെളിപ്പെടുത്തണം. ഇതിനായി ഗസറ്റ് വിജ്ഞാപനം ചെയ്യേണ്ടതുണ്ട്. എന്നാല്‍, തെരഞ്ഞെടുപ്പ് കമീഷനിലടക്കം മണിയെന്ന് പേരുനല്‍കിയ സാഹചര്യത്തില്‍ എം.എം. മണി എവിടെ പഠിച്ചു, എവിടെവരെ പഠിച്ചു എന്ന്് വ്യക്തമാക്കണം. സത്യവാങ്മൂലത്തില്‍ തെറ്റ് വരുത്തിയിട്ടുണ്ടെങ്കിൽ അത് സത്യപ്രതിജ്ഞലംഘനമാണ്. മണി നിജസ്ഥിതി ജനങ്ങളെ അറിയിക്കണമെന്നും താമരാക്ഷന്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.