കോൺ. നേതാക്കൾ സ്ത്രീ പീഡനത്തിെൻറ ആളുകൾ –എം.എം. മണി
text_fieldsഅടിമാലി: സ്ത്രീ പീഡനത്തിെൻറ പേരിൽ ഏറ്റവും കൂടുതൽ ആക്ഷേപം കേട്ടിട്ടുള്ളത് കോൺഗ്രസുകാരാണെന്ന് വൈദ്യുതി മന്ത്രി എം.എം. മണി. കോൺഗ്രസിെൻറ അഖിലേന്ത്യ നേതാക്കൾ ഉൾപ്പെടെയുള്ളവർ സ്ത്രീ പീഡനത്തിെൻറ ആളുകളാണെന്നും അദ്ദേഹം കുഞ്ചിത്തണ്ണിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. സോളാർ കേസിൽ ആരോപണ വിധേയരായവർക്ക് കോൺഗ്രസ് സ്ഥാനക്കയറ്റം നൽകിയിരിക്കുകയാണ്.
സോളാർ കേസുമായി ബന്ധപ്പെട്ട് എന്തെല്ലാം വൃത്തികേടുകളാണ് അവർ കാട്ടിക്കൂട്ടിയത്. ഇതിൽ പങ്കുള്ളവർ തന്നെ മാന്യത പഠിപ്പിക്കേണ്ട. സുനന്ദ പുഷ്കറിെൻറ മരണവുമായി ബന്ധപ്പെട്ട ദുരൂഹത ഇനിയും നീങ്ങിയിട്ടില്ല. സ്ത്രീ പീഡനം നടത്തിയത് ആരാണെന്നത് ചരിത്രകാരന്മാർ എഴുതിവെച്ചിട്ടുണ്ട്. തങ്ങളുടെ ഏതെങ്കിലും നേതാക്കൾ സ്ത്രീ പീഡനം നടത്തിയതായി കേട്ടിട്ടുണ്ടോ എന്നും അത് സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപം ഉണ്ടായിട്ടുണ്ടോ എന്നും മണി ചോദിച്ചു. സ്ത്രീകളെ ബഹുമാനിക്കുകയല്ലാതെ ഒന്നും ചെയ്തിട്ടില്ല. അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ മാധ്യമങ്ങൾ പറയണം. അത്തരത്തിൽ ഒരു സംഭവം പറഞ്ഞാൽ താൻ സുല്ലു പറയാം.
തെൻറ രാജി ആവശ്യപ്പെട്ട് മൂന്നാറിൽ പൊമ്പിളൈ ഒരുമൈ നടത്തുന്ന സമരം തീർക്കാൻ താൻ ഇടപെടില്ലെന്ന് മണി വ്യക്തമാക്കി. കോൺഗ്രസും ബി.ജെ.പിയും ആം ആദ്മി പാർട്ടിയും ചില മാധ്യമങ്ങളുമാണ് സമരത്തെ പിന്തുണക്കുന്നത്. കൈയേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് സർക്കാർ വിളിച്ച സർവകക്ഷി യോഗത്തിൽ പങ്കെടുക്കാത്ത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നിലപാടിനെയും അദ്ദേഹം വിമർശിച്ചു. എല്ലാവരും പങ്കെടുക്കാൻ വേണ്ടിയാണ് സർക്കാർ സർവകക്ഷി യോഗം വിളിച്ചത്. കൈയേറ്റം ഒഴിപ്പിക്കുന്നതിനെ കുറിച്ച് നിലപാട് വ്യക്തമാക്കാൻ ബുദ്ധിമുട്ടുള്ളതുകൊണ്ടാണ് ചെന്നിത്തല പങ്കെടുക്കാത്തത്. അഞ്ചുവർഷം ഭരണത്തിൽ ചടഞ്ഞിരുന്നിട്ടും കൈയേറ്റത്തിനെതിരെ കോൺഗ്രസ് ഒരു നടപടിയും സ്വീകരിച്ചില്ലെന്നും മണി കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.