Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമണിക്കെതിരെ നടപടിയും...

മണിക്കെതിരെ നടപടിയും മന്ത്രിമാർക്ക്​ പെരുമാറ്റച്ചട്ടവും ആവശ്യപ്പെട്ട്​ ഹരജി

text_fields
bookmark_border
മണിക്കെതിരെ നടപടിയും മന്ത്രിമാർക്ക്​ പെരുമാറ്റച്ചട്ടവും ആവശ്യപ്പെട്ട്​ ഹരജി
cancel

കൊ​ച്ചി: സ​ത്യ​പ്ര​തി​ജ്​​ഞ ലം​ഘ​ന​ത്തി​ന്​ മ​ന്ത്രി എം.​എം. മ​ണി​ക്കെ​തി​രെ ന​ട​പ​ടി​യും മ​ന്ത്രി​മാ​ർ​ക്ക്​ ​െപ​രു​മാ​റ്റ​ച്ച​ട്ട​വും നി​ർ​ദേ​ശി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ഹൈ​കോ​ട​തി​യി​ൽ ഹ​ര​ജി. സ്​​ത്രീ​ക​ളെ അ​വ​ഹേ​ളി​ച്ച്​ പ്ര​സം​ഗി​ച്ച​തി​ലൂ​ടെ സ​ത്യ​പ്ര​തി​ജ്​​ഞ ലം​ഘ​നം ന​ട​ത്തി​യ മ​ന്ത്രി​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന മു​ഖ്യ ആ​വ​ശ്യ​മു​ന്ന​യി​ച്ച്​ ഇ​റ്റ​ലി​യി​ൽ താ​മ​സ​ക്കാ​ര​നാ​യ മ​ല​യാ​ളി ജോ​സ​ഫ് ഷൈ​നാ​ണ്​ പൊ​തു​താ​ൽ​പ​ര്യ ഹ​ര​ജി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ഇ​ടു​ക്കി​യി​ലെ കു​ഞ്ചി​ത്ത​ണ്ണി​യി​ൽ ഏ​പ്രി​ൽ 22ന് ​ന​ട​ത്തി​യ വി​വാ​ദ പ്ര​സം​ഗ​ത്തെ​ത്തു​ട​ർ​ന്ന് മ​ണി​ക്കെ​തി​രെ മു​ഖ്യ​മ​ന്ത്രി​യും ഡി.​ജി.​പി​യും ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​ത് അ​ന്യാ​യ​മാ​ണെ​ന്ന്​ ഹ​ര​ജി​യി​ൽ പ​റ​യു​ന്നു. പ്ര​സം​ഗ​ത്തി​ൽ മാ​ധ്യ​മ​ങ്ങ​ളെ​യും സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രെ​യും അ​ധി​ക്ഷേ​പി​ച്ചു. സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്കു​ക​യും സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ജോ​ലി ത​ട​സ്സ​പ്പെ​ടു​ത്തു​ക​യും ചെ​യ്​​ത കു​റ്റ​ത്തി​ന്​ മ​ണി​ക്കെ​തി​രെ കേ​സെ​ടു​ക്കേ​ണ്ട​താ​ണ്.

എ​ന്നാ​ൽ, ഇ​തി​ന്​ ബാ​ധ്യ​ത​പ്പെ​ട്ട​വ​രി​ൽ​നി​ന്ന്​ ന​ട​പ​ടി ഉ​ണ്ടാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ഹ​ര​ജി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. മ​ന്ത്രി​ക്കെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ മ​റ്റൊ​രു ഹ​ര​ജി​യും കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ണ്ട്. ഇ​ത്​ 12നാ​ണ്​ പ​രി​ഗ​ണ​ന​ക്ക്​ വെ​ച്ചി​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mm mani
News Summary - MM Mani
Next Story