Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമന്ത്രി മണിക്കെതിരായ...

മന്ത്രി മണിക്കെതിരായ ഹരജിയിൽ ൈഹകോടതി വിശദീകരണം തേടി

text_fields
bookmark_border
മന്ത്രി മണിക്കെതിരായ ഹരജിയിൽ ൈഹകോടതി വിശദീകരണം തേടി
cancel

കൊ​ച്ചി: വി​വാ​ദ പ്ര​സ്​​താ​വ​ന ന​ട​ത്തി​യ മ​ന്ത്രി എം.​എം. മ​ണി​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി​യോ​ട്​ നി​ർ​ദേ​ശി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ടു​ന്ന ഹ​ര​ജി​യി​ൽ ഹൈ​കോ​ട​തി സ​ർ​ക്കാ​റി​​​​െൻറ വി​ശ​ദീ​ക​ര​ണം തേ​ടി. സ്​​ത്രീ​ക​ളെ അ​വ​ഹേ​ളി​ക്കും​വി​ധം ന​ട​ത്തി​യ വി​വാ​ദ പ്ര​സം​ഗം സ​ത്യ​പ്ര​തി​ജ്ഞാ​ലം​ഘ​ന​മാ​ണെ​ന്ന്​​് പ്ര​ഖ്യാ​പി​ക്കു​ക, മ​ന്ത്രി​മാ​ർ​ക്ക് പെ​രു​മാ​റ്റ​ച്ച​ട്ട​മു​ണ്ടാ​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി​ക്ക്​ നി​ർ​ദേ​ശം ന​ൽ​കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച്​​ ഇ​റ്റ​ലി​യി​ൽ താ​മ​സ​ക്കാ​ര​നാ​യ മ​ല​യാ​ളി ജോ​സ​ഫ് ഷൈ​ൻ ന​ൽ​കി​യ ഹ​ര​ജി​യി​ലാ​ണ്​ ഉ​ത്ത​ര​വ്.

ഇ​ടു​ക്കി​യി​ലെ കു​ഞ്ചി​ത്ത​ണ്ണി​യി​ൽ ഏ​പ്രി​ൽ 22ന് ​ന​ട​ത്തി​യ വി​വാ​ദ പ്ര​സം​ഗ​ത്തെ​ത്തു​ട​ർ​ന്ന് മ​ണി​ക്കെ​തി​രെ മു​ഖ്യ​മ​ന്ത്രി​യും ഡി.​ജി.​പി​യും ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​ത് അ​ന്യാ​യ​മാ​ണെ​ന്നാ​ണ്​ ഹ​ര​ജി​യി​ലെ ആ​രോ​പ​ണം. പെ​മ്പി​ളൈ ഒ​രു​മൈ സ​മ​ര​ത്തെ​യും മാ​ധ്യ​മ​ങ്ങ​ളെ​യും സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രെ​യും അ​പ​മാ​നി​ക്കു​ന്ന ത​ര​ത്തി​ൽ അ​ശ്ലീ​ല​ച്ചു​വ​യോ​ടെ​യാ​ണ് മ​ന്ത്രി പ്ര​സം​ഗി​ച്ച​ത്. സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ച​തി​നും സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ജോ​ലി ത​ട​സ്സ​പ്പെ​ടു​ത്തി​യ​തി​നും മ​ണി​ക്കെ​തി​രെ കേ​സെ​ടു​ക്കേ​ണ്ടി​യി​രു​ന്നു.  എ​ന്നാ​ൽ, ന​ട​പ​ടി​യു​ണ്ടാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ഹ​ര​ജി ന​ൽ​കി​യി​ട്ടു​ള്ള​ത്. ഹ​ര​ജി പ​രി​ഗ​ണി​ക്കു​േ​മ്പാ​ൾ അ​ഡ്വ​ക്ക​റ്റ്​ ജ​ന​റ​ലും കോ​ട​തി​യി​ൽ ഹാ​ജ​രാ​യി​രു​ന്നു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mm mani
News Summary - mm mani
Next Story