കേന്ദ്ര സർക്കാർ നയം തൊഴിലാളി വിരുദ്ധം –മന്ത്രി
text_fieldsപാലക്കാട്: കേന്ദ്രസർക്കാർ നയങ്ങൾ തൊഴിലാളി വിരുദ്ധമാണെന്ന് വൈദ്യുതിമന്ത്രി എം.എം. മണി. കെ.എസ്.ഇ.ബി ഓഫിസേഴ്സ് അസോസിയേഷൻ 20 ാം സംസ്ഥാന സമ്മേളനത്തിലെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊഴിലാളി വിരുദ്ധനയം നടപ്പാക്കാനാണ് ട്രേഡ് യൂനിയൻ നിയമം ഭേദഗതി വരുത്തിയത്. ഫാഷിസ്റ്റ് ശൈലിയില്‍ പ്രവര്‍ത്തിക്കുന്ന ബി.ജെ.പിയും മൃദുഹിന്ദുത്വ ശൈലിയുള്ള കോണ്‍ഗ്രസും ഒരേ തൂവല്‍പക്ഷികളാണെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ നയം വൈദ്യുതി ബോര്‍ഡിനെ തകര്‍ക്കുന്നതാണെന്ന് ശനിയാഴ്ച സമാപിച്ച സമ്മേളനം വിലയിരുത്തി. സംസ്ഥാനത്തെ വന്‍കിട ഉപഭോക്താക്കള്‍ക്കുള്ള ഓപണ്‍ ആക്സസ് സംവിധാനത്തിലൂടെ ക്രോസ് സബ്സിഡി സംവിധാനം അട്ടിമറിച്ചതായും അസോസിയേഷന് ആരോപിച്ചു. പ്രസിഡൻറ് ജെ. സത്യരാജ് അധ്യക്ഷത വഹിച്ചു. വൈദ്യുതി മേഖലയെക്കുറിച്ചുള്ള മികച്ച റിപ്പോർട്ടിങ്ങിനുള്ള അവാർഡ് ‘സുപ്രഭാതം’ ദിനപത്രം ഇടുക്കി ബ്യൂറോ ചീഫ് ബാസിത് ഹസന് സമ്മാനിച്ചു. ആർ. മോഹനചന്ദ്രൻ, എം.പി. സുദീപ്, എം.ബി. രാജേഷ് എം.പി, ബി. പ്രദീപ്, എം.ജി. സുരേഷ്കുമാർ, ഗസറ്റഡ് ഓഫിസേഴ്സ് അസോ. ജന. സെക്രട്ടറി ടി.എസ്. രഘുലാൽ, കെ.എസ്.ഇ.ബി വർക്കേഴ്സ് അസോ. വൈസ് പ്രസിഡൻറ് വി.വി. വിജയൻ എന്നിവർ സംസാരിച്ചു. ചർച്ചക്ക് സംസ്ഥാന സെക്രട്ടറി പി.വി. ലതീഷ് മറുപടി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.