മന്ത്രി മണിയുടെ പരാമർശത്തിൽ അപാകതയുണ്ട് - വനിത കമീഷൻ
text_fields
തൊടുപുഴ: മന്ത്രി എം.എം. മണി പൊമ്പിളൈ ഒരുമൈക്കെതിരെ നടത്തിയ പരാമർശത്തിൽ അപാകതയുണ്ടെന്ന് വനിത കമീഷൻ അംഗം ഡോ. ജെ. പ്രമീളദേവി. മന്ത്രിയെന്ന നിലയിൽ അനുചിതമായ പരാമർശങ്ങളാണ് അദ്ദേഹം നടത്തിയതെന്നും അവർ സൂചിപ്പിച്ചു. ഇക്കാരണത്താലാണ് കമീഷൻ ഇടപെടലുണ്ടായതും സ്വമേധയ കേസെടുത്തതും.
തിരിച്ചറിവിെൻറ കൂടി പ്രശ്നമാണ് ഇതിലുള്ളത്. എന്തു പറയണം, എങ്ങനെ അവതരിപ്പിക്കണം, പൊതുഇടത്തിൽ എത്രത്തോളം സ്വാതന്ത്ര്യമാകാം, വീട്ടിലെ സ്വാതന്ത്ര്യം പുറത്താകാമോ എന്നതിലൊക്കെ തിരിച്ചറിവാണ് വേണ്ടത്. മണിക്കെതിരായ കേസിൽ കമീഷൻ എസ്.പി കെ.യു. കുര്യാക്കോസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരാമർശത്തെ എത്രത്തോളം ന്യായീകരിക്കാം എന്നത് പരിശോധിക്കും. എത്രയും പെെട്ടന്ന് അന്വേഷണം പൂർത്തിയാക്കണമെന്നാണ് നിർദേശിച്ചിട്ടുള്ളത്. സാഹചര്യത്തെളിവുകളും കണ്ടെത്തലുകളും ഉൾപ്പെടുത്തി സമർപ്പിക്കുന്ന റിപ്പോർട്ട് സർക്കാറിനു സമർപ്പിക്കുമെന്നും ഡോ. പ്രമീളദേവി വാർത്തസമ്മേളനത്തിൽ പറഞ്ഞു.
സ്ത്രീകൾക്കെതിരായ നീക്കങ്ങളും പരാമർശങ്ങളും നിയമപരിധിക്കുള്ളിൽനിന്ന് പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് മൂന്നാറിൽ പൊമ്പിളൈ ഒരുൈമ പ്രവർത്തകരെ സന്ദർശിച്ചത്. ആദിവാസി പഞ്ചായത്തായ ഇടമലക്കുടിയിൽ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ വനിത സംരംഭകരെ വളർത്തുകയെന്ന ലക്ഷ്യത്തോടെ ഇൗ മാസം 19ന് സെമിനാർ സംഘടിപ്പിക്കുമെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.