മന്ത്രി എം.എം. മണിയുടെ അനുകൂലികൾ ഭീഷണിപ്പെടുത്തുന്നു -പൊമ്പിളൈ ഒരുമൈ
text_fieldsകോഴിക്കോട്: ഭൂമിക്കുവേണ്ടി സമരം ചെയ്യുന്നതിെൻറ പേരിൽ മന്ത്രി എം.എം. മണിയുടെ അനുകൂലികൾ കൈയും കാലും വെട്ടുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തുന്നതായി പൊമ്പിളൈ ഒരുമൈ ഭാരവാഹികൾ. മന്ത്രി മണി അപമാനിച്ചതും തെറിപറഞ്ഞതും പൊമ്പിളൈ ഒരുമൈ പ്രവർത്തകരെ മാത്രമല്ലെന്നും സംസ്ഥാനത്തെ മുഴുവൻ സ്ത്രീകളെയുമാണെന്നും പ്രസിഡൻറ് കൗസല്യ തങ്കമണി, സെക്രട്ടറി രാജേശ്വരി, ബ്ലോക്ക് പഞ്ചായത്ത് അംഗം ഗോമതി എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. മന്ത്രി മാപ്പുപറയുകയും രാജിവെക്കുകയും വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്നു. ഒാരോ തോട്ടം തൊഴിലാളി കുടുംബത്തിനും ഒരേക്കർ ഭൂമി നൽകണമെന്നും മിനിമം കൂലി 600 രൂപയാക്കണമെന്നും ആവശ്യപ്പെട്ട് ജൂലൈ ഒമ്പതിന് രണ്ടാംഘട്ട സമരം ആരംഭിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
ഭൂമി കൈയേറുന്നവർക്ക് പതിച്ചുനൽകുന്ന നയമാണല്ലോ ഇപ്പോൾ സർക്കാർ സ്വീകരിക്കുന്നത്. കമ്പനിയിൽനിന്നും ട്രേഡ് യൂനിയനുകളിൽനിന്നും ഭീഷണി നേരിടുന്നതിനാലാണ് മന്ത്രിക്കെതിരായ സമരത്തിൽ കൂടുതൽ പേർ പെങ്കടുക്കാതിരുന്നത്. എന്നാൽ, മുഴുവൻ തൊഴിലാളികളുടെയും മാനസിക പിന്തുണ തങ്ങൾക്കുണ്ടായിരുന്നു. നിസ്സഹായരായ തൊഴിലാളികൾ സമരത്തിൽ പെങ്കടുത്തില്ലെങ്കിലും അവരുടെ ആവശ്യങ്ങൾക്കായി നേതാക്കൾ സമരരംഗത്തുണ്ടാകുമെന്നും ഭാരവാഹികൾ വ്യക്തമാക്കി.
പൊമ്പിളൈ ഒരുമൈയുടെ ഭൂമിക്കുവേണ്ടിയുള്ള സമരങ്ങൾക്ക് ആം ആദ്മി പാർട്ടിയുടെ സർവ പിന്തുണയുമുണ്ടാകുമെന്ന് സംസ്ഥാന കൺവീനർ സി.ആർ. നീലകണ്ഠൻ പറഞ്ഞു. മൂന്നാറിലെ തോട്ടം തൊഴിലാളികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് സമാനമായ വിഷയങ്ങൾ വയനാട്ടിലുമുണ്ടെന്നും അവിടേക്കും സമരം വ്യാപിപ്പിക്കുന്നും അദ്ദേഹം പറഞ്ഞു. ഇൗ മാസം 24ന് വൈകീട്ട് നാലിന് കോഴിക്കോട് മുതലക്കുളത്ത് ആം ആദ്മി പാർട്ടിയുടെ നയവിശദീകരണ യോഗം നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.