പോരെട്ട, മന്ത്രിക്ക് ഒരു ചൂടൻ ചായ, പഴംപൊരി
text_fieldsകൊച്ചി: സമയം ബുധനാഴ്ച വൈകീട്ട് നാലര മണി. ഗോശ്രീ പാലത്തിന് സമീപം ബോൾഗാട്ടിയില േക്ക് തിരിയുന്നിടത്തെ പെട്ടിക്കടയുടെ മുന്നിൽ ഏഴാം നമ്പർ സ്റ്റേറ്റ് കാറും പൊലീസി െൻറ അകമ്പടി വാഹനവും വന്നുനിന്നപ്പോൾ അകത്ത് പഴം പൊരി ഉണ്ടാക്കിക്കൊണ്ടിരുന്ന ക ടയുടമ സജി ആദ്യം ഒന്ന് അമ്പരന്നു. കാറിൽനിന്നിറങ്ങി കടയിലേക്ക് കയറിവന്ന അതിഥിയെ കണ്ടപ്പോൾ അമ്പരപ്പ് പിന്നെയും കൂടി. മറ്റാരുമല്ല സംസാരത്തിലും പെരുമാറ്റത്തിലുമെല്ലാം നാടൻ ശൈലി വിടാത്ത മന്ത്രി എം.എം. മണി. ആളെ മനസ്സിലായെങ്കിലും സംശയം തീർക്കാൻ സജി ചോദിച്ചു. ‘മണി സാറല്ലേ’? മറുപടി മണിയാശാൻ പതിവ് തലയാട്ടലിൽ ഒതുക്കി.
ബോൾഗാട്ടി ഇവൻറ് സെൻററിൽ മൂന്നാമത് ഗ്രീന്‍ പവ്വര്‍ എക്സ്പോ ഉദ്ഘാടനം ചെയ്യാൻ പോകുന്ന വഴിയായിരുന്നു മന്ത്രി. അവിടേക്ക് അധികം ദൂരമില്ല. എങ്കിലും വഴിയോരത്തെ ചായക്കട കണ്ടപ്പോൾ മന്ത്രിക്ക് ഒരു നാടൻ മോഹം. ഒപ്പമുള്ളവരോട് കാര്യം പറഞ്ഞു. അധികം സൗകര്യങ്ങളൊന്നുമില്ലാത്ത പഴയ കടക്കുള്ളിലേക്ക് കയറിയ പാടെ മന്ത്രിയുടെ ഒാർഡർ: ‘ചായയെടുക്ക്’. എത്രയെണ്ണം എന്ന് സജി ചോദിച്ചപ്പോൾ ഇവിടെയുള്ള എല്ലാവർക്കുമായിക്കോെട്ട എന്നായി മന്ത്രി. ചായ കുടിക്കാത്തവരും കുടിച്ചുകൊണ്ടിരുന്നവരുമായി ഏതാനും പേർ കടയിലുണ്ടായിരുന്നു.
കട്ടൻചായയും പരിപ്പുവടയുമല്ല, നല്ല കടുപ്പം കൂടിയ പാൽച്ചായയും പഴംപൊരിയും. മന്ത്രിക്ക് മാത്രം വിത്തൗട്ട്. കാശ് കൊടുക്കാൻ നേരം അദ്ദേഹം ചായയുടെ വില അന്വേഷിച്ചു. എട്ട് രൂപ. ‘എന്താടോ, എല്ലായിടത്തും പത്ത് രൂപയൊക്കെയായല്ലോ’ എന്നൊരു കമൻറും പാസാക്കി. അമ്പതുരൂപയുടെ രണ്ട് പുതിയ നോട്ടുകൾ എടുത്തുകൊടുത്തു. ബാക്കി വാങ്ങാൻ നിന്നില്ല.
ഇറങ്ങാൻ നേരം കടയിലുണ്ടായിരുന്ന ചിലർക്ക് സെൽഫിയെടുക്കണമെന്ന് ആഗ്രഹം. അതിനും സന്തോഷത്തോടെ നിന്നുകൊടുത്ത ശേഷമാണ് മന്ത്രി യാത്രയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.