മണിയുടെ പരാമർശം: ഭരണഘടന ബെഞ്ചിന് ഹരജി സമർപ്പിക്കാൻ സുപ്രീംകോടതി
text_fieldsന്യൂഡൽഹി: പൊമ്പിളൈ ഒരുമൈ പ്രവർത്തകർക്കെതിരെ മന്ത്രി എം.എം. മണി നടത്തിയ പരാമർശങ്ങൾ അഭിപ്രായസ്വാതന്ത്ര്യത്തിെൻറ പരിധിയിൽ വരുമോയെന്ന് സുപ്രീംകോടതിയിലെ അഞ്ചംഗ ഭരണഘടന ബെഞ്ച് പരിശോധിക്കും. കഴിഞ്ഞ വർഷം ഒരു മാസം നീണ്ട സമരം നടത്തിയ പ്രവർത്തകർക്കെതിരെയുള്ള പരാമർശത്തിനെതിരെ എഫ്.െഎ.ആർ രജിസ്റ്റർ ചെയ്യണമെന്ന ഹരജി ഹൈകോടതി നിരസിച്ചതിനെ തുടർന്ന് ജോർജ് വട്ടുകുളമാണ് രഞ്ജിത് മാരാർ വഴി സുപ്രീംകോടതിയെ സമീപിച്ചത്.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം. ഖാൻവിൽക്കർ, ഡി.വൈ. ചന്ദ്രചൂഡ് എന്നിവരടങ്ങുന്ന ബെഞ്ച് സ്പെഷൽ ലീവ് പെറ്റിഷൻ പിൻവലിക്കാനും ഭരണഘടന ബെഞ്ചിൽ അപേക്ഷ സമർപ്പിക്കാനും നിർദേശിച്ചു. ഭരണഘടനയുടെ 21ാം വകുപ്പ് ഉറപ്പുനൽകുന്ന പൗരെൻറ മാന്യതയെ അവഹേളിക്കുന്നത് അഭിപ്രായസ്വാതന്ത്ര്യത്തിൽ ഉൾപ്പെടുമോയെന്ന് നിശ്ചയിക്കണമെന്നാണ് ഹരജി. സ്ത്രീകളുടെ മാന്യതയെയും സദാചാരത്തെയും അപകീർത്തിപ്പെടുത്തുന്നതാണ് മണിയുടെ പരാമർശമെന്നും ഹരജിയിൽ ആരോപിക്കുന്നു.
ബുലന്ദ്ശഹർ കൂട്ടബലാത്സംഗ ഇരകൾക്കെതിരെ ഉത്തർപ്രേദശ് മുൻ മന്ത്രി അഅ്സം ഖാൻ നടത്തിയ പരാമർശവുമായി ബന്ധപ്പെട്ട ഹരജിയും ഭരണഘടന ബെഞ്ചാണ് പരിഗണിക്കുന്നത്. ഭരണഘടന പദവിയിലിരിക്കുന്നവരുടെ അവഹേളനപരമായ പരാമർശങ്ങൾ അഭിപ്രായസ്വാതന്ത്ര്യത്തിെൻറ പരിധിയിൽ വരുമോയെന്നത് ഉൾപ്പെടെയുള്ള വിഷയങ്ങൾ ബെഞ്ച് പരിശോധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.