രണ്ടുമാസേത്താളമായിട്ടും നടപടിയില്ല; എം.എം.ആർ വാക്സിന് ക്ഷാമം
text_fieldsതിരുവനന്തപുരം: അഞ്ചാംപനി, മുണ്ടിനീര്, റുബെല്ല എന്നീ രോഗങ്ങൾക്കെതിരെ കുഞ്ഞുങ്ങൾക്ക് നൽകുന്ന എം.എം.ആർ വാക്സിന് സംസ്ഥാനത്ത് ക്ഷാമം. രണ്ടുമാസത്തിലേറെയായി സർക്കാർ ആശുപത്രികളിലൊന്നും കുത്തിവെപ്പിനുള്ള മരുന്നില്ല. പ്രതിരോധ കുത്തിവെപ്പ് നൽകുന്ന ബുധനാഴ്ചകളിലും ശനിയാഴ്ചകളിലും അമ്മമാർ കുഞ്ഞുങ്ങളുമായി ആശുപത്രികൾ കയറിയിറങ്ങുകയാണ്. ഒാരോ ആഴ്ചയും കുഞ്ഞുങ്ങളുമായി എത്തുേമ്പാഴും അടുത്ത ആഴ്ചവരാനാണ് പറയുന്നത്. നീണ്ട ക്യൂവിൽ കാത്തുനിന്ന് കൗണ്ടറിലെത്തുേമ്പാഴാണ് മരുന്നില്ലെന്ന വിവരം അധികൃതർ അറിയിക്കുന്നത്. ഇത് അമ്മമാർക്കും കുഞ്ഞുങ്ങൾക്കും ബുദ്ധിമുട്ടാവുകയാണ്. വാക്സിൻ ഇല്ലെങ്കിൽ അത്തരം അറിയിപ്പെങ്കിലും ആശുപത്രികളിൽ പ്രദർശിപ്പിച്ചാൽ ബുദ്ധിമുട്ട് കുറക്കാനാകുമായിരുെന്നന്നും അവർ പരാതിപ്പെടുന്നു.
ജനനശേഷം 12-15 മാസത്തിനിടയിൽ ഒറ്റഡോസ് നൽകുന്നതാണ് എം.എം.ആർ കുത്തിവെപ്പ്. അതേസമയം, അഞ്ചാംപനി, റുബെല്ല എന്നിവക്കെതിരെ എം.ആർ വാക്സിൻ നൽകുന്ന കാമ്പയിൻ ആരോഗ്യവകുപ്പ് അടുത്തിടെ പൂർത്തിയാക്കിയിരുന്നു. ഒമ്പതു മാസം മുതൽ 15 വയസ്സുവരെയുള്ള കുട്ടികൾക്കാണ് എം.ആർ കുത്തിവെപ്പ് നൽകിയത്. ഒമ്പതു മാസമായ കുഞ്ഞുങ്ങൾക്ക് അതിപ്പോൾ നിർബന്ധമാക്കിയിട്ടുമുണ്ട്. എം.ആർ. വാക്സിന് ശേഷം 12-15 മാസത്തിനിടയിൽ അടുത്ത് എടുക്കേണ്ടതാണ് എം.എം.ആർ കുത്തിവെപ്പ്.
അതിലേക്ക് കുഞ്ഞുങ്ങളുമായി ആശുപത്രികളിലെത്തിയപ്പോഴാണ് മരുന്ന് ലഭ്യമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചത്. വാക്സിൻ ക്ഷാമം രണ്ടുമാസത്തിലേറെ ആയതോടെ മാതാപിതാക്കളും ആശങ്കയിലാണ്. മിക്ക കുഞ്ഞുങ്ങൾക്കും പ്രായം 15 മാസം കഴിയുകയും ചെയ്തു.
സംസ്ഥാനത്ത് നടന്ന എം.ആർ വാക്സിൻ കാമ്പയിന് ശേഷം എം.എം.ആർ കുത്തിവെപ്പിനുള്ള മരുന്നിന് ക്ഷാമം ഉണ്ടായി എന്നും ഫെബ്രുവരി രണ്ടാംവാരത്തോടെ എല്ലാ സർക്കാർ ആശുപത്രികളിലും പ്രതിരോധ കുത്തിവെപ്പുകൾ നൽകുന്ന കേന്ദ്രങ്ങളിലും എം.എം.ആർ വാക്സിൻ ലഭ്യമാകുമെന്നും ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. ആർ.എൽ. സരിത അറിയിച്ചു. മരുന്ന് ലഭ്യമാക്കുന്നതിനുള്ള ടെൻഡർ മെഡിക്കൽ സർവിസസ് കോർപറേഷന് നൽകിക്കഴിെഞ്ഞന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.