അധികാരം കൊണ്ടല്ല ആശയങ്ങളെ നേരിടേണ്ടത്; നിരോധനത്തിന് എതിരാണെന്ന് എം.എൻ കാരശ്ശേരി
text_fieldsഅധികാരം കൊണ്ടോ ആയുധം കൊണ്ടോ ഒരു ആശയത്തെയും ഇല്ലാതാക്കാനാകില്ലെന്നും പോപുലർ ഫ്രണ്ടിനെ നിരോധിച്ച നടപടിക്ക് താൻ എതിരാണെന്നും എം.എൻ കാരശ്ശേരി. പോപുലർ ഫ്രണ്ട് മുന്നോട്ട് വെക്കുന്ന ആശയത്തെ ആശയം കൊണ്ടാണ് നേരിടേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
'പോപുലർ ഫ്രണ്ട് ഒാഫ് ഇന്ത്യയുടെ തത്വത്തോടും പ്രയോഗത്തോടും തീർത്തും എതിർപ്പുള്ളയാളാണ് ഞാൻ. പക്ഷേ, ആ സംഘടനയെ എന്നല്ല, ഏത് സംഘടനയെ നിരോധിക്കുന്നതും ജനാധിപത്യ വിരുദ്ധമായ ഒരു നിലപാടാണ്. ആശയങ്ങളെ ആശയങ്ങൾ കൊണ്ട് നേരിടുക, അധികാരം കൊണ്ടോ ആയുധം കൊണ്ടോ നേരിടാൻ പാടില്ല. ഗാന്ധി കൊല്ലപ്പെട്ടപ്പോൾ ആർ.എസ്.എസിനെ നിരോധിച്ചിരുന്നു, അതുകൊണ്ട് വല്ല പ്രയോജനവും ഉണ്ടായോ. അടിയന്തിരാവസ്ഥ കാലത്ത് വീണ്ടും നിരോധിച്ചു. വല്ല പ്രയോജനവും ഉണ്ടായോ ?'- എം.എൻ കാരശ്ശേരി ചോദിച്ചു. പി.എഫ്.ഐ നിരോധനത്തെ കുറിച്ച് മീഡിയവൺ ചാനലിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'ഇവിടെ ഹിന്ദു തീവ്രവാദമുണ്ട് അതിന് മറുപടിയായി മുസ്ലിം തീവ്രവാദം എന്നതാണ് പോപുലർ ഫ്രണ്ടിന്റെ തത്വം. ഹിന്ദു തീവ്രവാദത്തിന് മറുപടിയായി ജനാധിപത്യമാണ് ഉണ്ടാകേണ്ടത്.' - കാരശ്ശേരി തുടർന്നു.
ഏത് ആശയത്തിനും പ്രചരിക്കാനും പ്രചരിപ്പിക്കാനുമൊക്കെയുള്ള സ്വാതന്ത്ര്യം ഉണ്ടാകണമെന്നും അതിനെ ആശയപരമായാണ് നേരിടേണ്ടതെന്നും അദ്ദേഹം ചൂണ്ടികാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.