സ്കൂളുകളിലെ മൊബൈൽ വിലക്ക് കർശനമാക്കി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ വിദ്യാർഥികളുടെ മൊബൈ ൽ ഫോൺ ഉപയോഗം കർശനമായി വിലക്കി പൊതുവിദ്യാഭ്യാസ ഡയറക്ടറുട െ ഉത്തരവ്. ക്ലാസ് സമയത്ത് അധ്യാപകർ മൊബൈൽ ഉപയോഗിക്കുന്നതും േഫ സ്ബുക്ക്, വാട്സ്ആപ് ഉൾപ്പെടെ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നതും വിലക്കി.
വിദ്യാർഥികളുടെ മൊബൈൽ ഫോൺ ഉപയോഗത്തിന് വിലക്കേർപ്പെടുത്തി നേരേത്ത സർക്കുലർ പുറപ്പെടുവിച്ചിരുന്നെങ്കിലും നിർദേശങ്ങൾ പാലിക്കുന്നില്ലെന്ന് പരാതി ലഭിച്ച സാഹചര്യത്തിലാണ് പുതിയ സർക്കുലർ. ഇതുസംബന്ധിച്ച് സംസ്ഥാന മനുഷ്യാവകാശ കമീഷനും വിദ്യാഭ്യാസവകുപ്പിന് നിർദേശം നൽകിയിരുന്നു. ഇക്കാര്യം പ്രധാനാധ്യാപകരും വിദ്യാഭ്യാസ ഒാഫിസർമാരും ഉറപ്പുവരുത്തണമെന്നും സർക്കുലർ നിർദേശിക്കുന്നു.
2010ലാണ് സ്കൂളുകളിലെ മൊബൈൽ ഫോൺ ഉപയോഗം വിലക്കി പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് ആദ്യ ഉത്തരവിറക്കിയത്. എന്നാൽ ഇത് പാലിക്കുന്നില്ലെന്ന് ബാലാവകാശ കമീഷൻ മുമ്പാകെ പരാതി വന്നു. സ്കൂളിൽ മൊബൈൽ ഫോൺ ഉപയോഗം വ്യാപകമാണെന്ന് വീണ്ടും പരാതി ലഭിച്ചതോടെ മനുഷ്യാവകാശ കമീഷനാണ് ഇപ്പോൾ പൊതുവിദ്യാഭ്യാസ വകുപ്പിന് നിർദേശം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.