ക്ലാസ് സമയത്ത് മൊബൈലിന് വിലക്ക്
text_fieldsതിരുവനന്തപുരം: ക്ലാസ് സമയങ്ങളിൽ ഹയർ സെക്കൻഡറി അധ്യാപകരും വിദ്യാർഥികളും മൊബൈൽ, ഫേസ്ബുക്ക്, വാട്ട്സ്ആപ് തുടങ്ങിയ സമൂഹ മാധ്യമങ്ങളും ഉപയോഗിക്കുന്നതിന് നിയന്ത്രണം. ഇതു പാലിക്കാത്ത അധ്യാപകർക്കും വിദ്യാർഥികൾക്കുമെതിരെ പ്രിൻസിപ്പൽമാർ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് ഹയർ സെക്കൻഡറി ഡയറക്ടർ സർക്കുലറിൽ വ്യക്തമാക്കി. സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷെൻറ ഉത്തരവ് പ്രകാരമാണ് ഹയർ സെക്കൻഡറി വകുപ്പ് നടപടി സ്വീകരിച്ചത്. ക്ലാസിൽ മൊബൈലും ഫേസ്ബുക്ക്, വാട്സ്ആപ് തുടങ്ങിയ സമൂഹ മാധ്യമങ്ങളും ഉപയോഗിക്കുന്നത് പഠനത്തെ ബാധിക്കുമെന്നതിനാൽ ഇവ വിലക്കേണ്ടത് അനിവാര്യമാണെന്നും കമീഷൻ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.