Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമൊബൈൽ ഫോണിന് റേഞ്ച്...

മൊബൈൽ ഫോണിന് റേഞ്ച് ലഭിച്ചില്ല; 100 അടി ഉയരമുള്ള ടവറിന് മുകളിൽ കയറി യുവാവിന്റെ ആത്മഹത്യ ഭീഷണി

text_fields
bookmark_border
mobile tower stolen
cancel
camera_alt

representational image

ചെറുതോണി: മൊബൈൽ ഫോണിന്​ റേഞ്ച്​ ലഭിക്കാത്തതിനെ തുടർന്ന്​ 100 അടി ഉയരമുള്ള ടവറിന്​ മുകളിൽ കയറി യുവാവിന്‍റെ ആത്​മഹത്യ ഭീഷണി. ഒടുവിൽ റേഞ്ച്​ ലഭിച്ചതോടെയാണ്​ ടവറിന്​ മുകളിൽനിന്ന്​ ഇറങ്ങിയത്​. ​വെള്ളിയാഴ്ച രാവിലെ 11ഓടെയാണ് സംഭവം.

കഞ്ഞിക്കുഴി പഞ്ചായത്തിലെ മൈലപ്പുഴയിലാണ്​ സംഭവം. ബി.എസ്​.എൻ.എൽ കമ്പനിയുടെ ടവറിന്‍റെ മുകളിലാണ്​ മൈലപ്പുഴ ആറ്റുപുറത്ത് ജെറിൻ (29) കയറിയത്​. നാട്ടുകാരെയും അധികൃതരെയും ഒരു മണിക്കൂറോളം മുൾമുനയിൽ നിർത്തിയ സംഭവത്തിൽ റേഞ്ച്​ ലഭിച്ചതിന്​ ശേഷമാണ്​ താഴെയിറങ്ങിയത്​. നാല്​ ദിവസമായി ഇവിടെ മൊബൈൽ ഫോണിന്​ റേഞ്ച്​ ലഭിക്കുന്നില്ലായിരുന്നു.

വനത്തോട്​ ചേർന്ന്​ കിടക്കുന്ന പ്രദേശത്ത്​ ഇതോടെ പുറം ലോകവുമായി ബന്ധപ്പെടാൻ പറ്റാത്ത അവസ്ഥയിലായി. ഇതോടെ അസ്വസ്ഥനായ യുവാവ് ടവറിന്​ മുകളിൽക്കയറി ഭീഷണി മുഴക്കുകയായിരുന്നു. ഒടുവിൽ റേഞ്ച്​ ലഭിച്ചതോടെയാണ്​ താഴെയിറങ്ങിയത്​. വിവരമറിഞ്ഞ് കഞ്ഞിക്കുഴി പൊലീസ് സ്ഥലത്തെത്തിയിരുന്നു. ആദിവാസി മേഖലയായ ഇവിടെ ബി.എസ്​.എൻ.എല്ലിന്​ മാത്രമാണ്​ റേഞ്ച്​ ഉള്ളത്​. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇവിടെ മൊബൈൽ റേഞ്ചിന്​ പ്രശ്​നം അനുഭവിക്കുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mobile phone
News Summary - Mobile phone did not get range; A young man threatened to commit suicide after climbing a 100 feet high tower
Next Story