Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപെൺകുട്ടികളുടെ...

പെൺകുട്ടികളുടെ ശുചിമുറിയിൽ മൊബൈൽ ക്യാമറ; പിണറായിയിൽ അധ്യാപകൻ അറസ്റ്റിൽ

text_fields
bookmark_border
Noushad 11221
cancel
camera_alt

അറസ്റ്റിലായ നൗഷാദ്

തലശ്ശേരി: സ്കൂൾ ശുചിമുറിയിൽ മൊബൈൽ ക്യാമറ ഓൺ ചെയ്ത് വെച്ച അധ്യാപകൻ അറസ്റ്റിൽ. കണ്ണൂർ പിണറായിയിലാണ് സംഭവം. വടകര കോട്ടപ്പള്ളി സ്വദേശി നൗഷാദിനെ(36)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

സ്കൂളിലെ ശുചിമുറിയിൽ ക്യാമറ കണ്ടെത്തിയ വിദ്യാർഥിനിയാണ് വിവരം അധ്യാപകരെ അറിയിച്ചത്. പ്രധാനാധ്യാപിക വിവരമറിയിച്ചതിനെ തുടർന്ന് സ്കൂളിലെത്തിയ പൊലീസ് ഫോൺ പരിശോധിച്ച ശേഷം അധ്യാപകനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഫോൺ നൗഷാദിന്‍റേതാണെന്ന് അന്വേഷണത്തിൽ പൊലീസ് തിരിച്ചറിഞ്ഞു. ഇയാൾക്കെതിരെ പോക്സോ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.

പിണറായിയിലെ യു.പി സ്കൂളിൽ താൽകാലിക അറബി അധ്യാപകനാണ് നൗഷാദ്. ഒരു മാസം മുമ്പാണ് ഇയാൾ സ്കൂളിലെത്തിയത്. സംഭവത്തെ തുടർന്ന് പി.ടി.എ അടിയന്തര യോഗം ചേർന്ന് അധ്യാപകനെതിരെ നടപടിക്ക് ആവശ്യപ്പെട്ടു. വൈകീട്ട് കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pocso Cases
News Summary - mobile phone found in girls toilet teacher arrested in Pinarayi
Next Story