പേനപോലെ കൈയിലൊതുങ്ങും അണുനാശിനിയുമായി ഷാരൂൺ
text_fieldsകോഴിക്കോട്: ലോക്ഡൗൺ ഇളവുകൾക്കിടയിൽ ഇടക്കിടെ കൈകഴുകാനുള്ള സൗകര്യമൊരുക്കുന്നത് കുറഞ്ഞുവരുേമ്പാൾ കൈയിൽ ഒതുങ്ങുന്ന സാനിൈറ്റസർ പേനയുമായി യുവാവ്. ദിവസവും വീട്ടിൽനിന്നിറങ്ങുേമ്പാൾ അന്നത്തെ ആവശ്യത്തിനുള്ള സാനിറ്റൈസർ പേനക്കകത്ത് നിറച്ച് പോക്കറ്റിലിടാവുന്ന സംവിധാനമാണ് ഒരുക്കിയത്. മെഡിക്കൽ റപ്രസേൻററ്റീവായ ചെറുകുളം ചോയിബസാറിനടുത്ത് കോളിയേരിത്താഴം ഷാരൂണിേൻറതാണ് (32) പുതിയ കണ്ടുപിടിത്തം.
ജെൽ പേനയുടെ റീഫില്ലർ എടുത്തുമാറ്റി ദ്വാരങ്ങൾ അടച്ച് പ്രത്യേക അറയുണ്ടാക്കി അതിൽ സാനിൈറ്റസർ നിറക്കുന്നതാണ് രീതി. പേനയുടെ അടപ്പ് തുറന്ന് അണുനാശിനി എളുപ്പം ഉപയോഗിക്കാം.
കൈവെള്ളയിലൊതുങ്ങുന്ന കൊച്ചു അലമാരകൾ, കസേരകൾ, സംഗീത ഉപകരണങ്ങൾ തുടങ്ങിയവയൊക്കെ ഒരുക്കി കഴിഞ്ഞ പ്രളയകാലത്ത് ഷാരൂൺ വാർത്തയിലിടം നേടിയിരുന്നു. പ്രളയകാലത്ത് പത്രങ്ങളിൽ വന്ന സ്േനഹക്കൂട്ടായ്മയുടെയും രക്ഷാദൗത്യങ്ങളുടെയും ഫോേട്ടാകൾ ചെറിയ വെള്ളാരം കല്ലുകളിൽ അക്രലിക് ചായത്തിൽ ചാലിച്ചും ഷാരൂൺ പുനരവതരിപ്പിച്ചിരുന്നു.
പ്രത്യേക പരിശീലനവും അത്യാധുനിക യന്ത്ര സാമഗ്രികളുമൊന്നുമില്ലാതെ മിക്ക ദിവസവും പുലർച്ചെ രണ്ടുവരെ ജോലിചെയ്താണ് ഷാരൂൺ ശിൽപങ്ങളും മറ്റുമൊരുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.