ടി.പി േകസ് പ്രതികൾ ജയിലിൽ മൊബൈൽ ഉപയോഗിച്ച കേസിൽ കുറ്റപത്രമായി
text_fieldsകോഴിക്കോട്: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾ ജയിലിൽ മൊബൈൽ ഫോൺ ഉപയോഗിച്ച കേസിൽ നാലുവർഷത്തിനുശേഷം പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. 18 പേരെ പ്രതിചേർത്താണ് കോഴിക്കോട് മൂന്നാം ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റിന് കുറ്റപത്രം സമർപ്പിച്ചത്. കുറ്റപത്രം ഫയലിൽ സ്വീകരിച്ചിട്ടില്ലെങ്കിലും കോടതിയുടെ പരിഗണനയിലാണ്.
ടി.പി. വധക്കേസിൽ കൊല നടത്തിയ മുഹമ്മദ് ഷാഫി, ടി.കെ. രജീഷ്, െകാടി സുനി, കിർമാണി മനോജ്, കെ. ഷനോജ്, എം.സി. അനൂപ്, അണ്ണൻ സിജിത്ത്, സി.പി.എം കുന്നുമ്മക്കര ലോക്കൽ കമ്മിറ്റി അംഗമായിരുന്ന െക.സി. രാമചന്ദ്രൻ, പാനൂർ ഏരിയ കമ്മിറ്റി അംഗമായിരുന്ന പി.കെ. കുഞ്ഞനന്തൻ, വിചാരണക്ക് കൊണ്ടുവരവെ കോടതി വരാന്തയിൽെവച്ച് കൊലക്കേസ് പ്രതികൾക്ക് സിംകാർഡ് എത്തിച്ചുെകാടുത്ത രാഹുൽ, രമിത്ത്, പി.എ. രാഹുൽ, പി.വി. ഫൈസൽ, വിജിത്ത് കുമാർ, പ്രത്യുഷ്, അജേഷ്കുമാർ, അക്ഷയ്, രജിത്ത് എന്നിവരെ പ്രതിചേർത്താണ് കുറ്റപത്രം.
2013 സെപ്റ്റംബർ, ഒക്േടാബർ, നവംബർ മാസങ്ങളിൽ കോഴിക്കോട് ജില്ല ജയിലിനകത്ത് മൊബൈൽ ഫോൺ ഉപയോഗിച്ച് സന്ദേശങ്ങൾ അയച്ചു, മറ്റു ഫോണുകളിലേക്ക് വിളിച്ചു, മൊബൈൽ ഫോണിലൂടെ ജയിലിൽനിന്ന് പകർത്തിയ ചിത്രങ്ങൾ ഫേസ്ബുക്ക് വഴി പ്രചരിപ്പിച്ചു എന്നിവയാണ് കുറ്റം. പ്രതികൾ ജയിലിനുള്ളിലെ വിവിധയിടങ്ങളിൽ നിൽക്കുന്ന ചിത്രങ്ങൾ ഫേസ്ബുക്ക് വഴി പുറത്തുവന്നതോടെയാണ് കേസ് രജിസ്റ്റർ ചെയ്തത്.
ഇതിനുപിന്നാലെ ജയിലിൽ പൊലീസ് നടത്തിയ പരിശോധനയിൽ കക്കൂസിെൻറ പൈപ്പിൽനിന്നും സെപ്റ്റിക് ടാങ്കിൽനിന്നും നിരവധി ഫോണും സിം കാർഡുകളും മറ്റും കണ്ടെത്തിയിരുന്നു. 2013 ഡിസംബർ രണ്ടിനാണ് സംഭവത്തിൽ കസബ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. സി.െഎ പി. പ്രമോദാണ് കുറ്റപത്രം സമർപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.