അതിതീവ്ര ചുഴലിക്കാറ്റായി മോക്ക; കേരളത്തിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യത
text_fieldsതെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട മോക്ക ചുഴലിക്കാറ്റ് അതി തീവ്ര ചുഴലിക്കാറ്റായി ശക്തിപ്രാപിക്കുന്നു. കേരളത്തിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്ന് കാലവാസ്ഥ വിദഗ്ധർ ചുണ്ടിക്കാണിക്കുന്നു. കേരളത്തിന്റെ കിഴക്കൻ മേഖലകളിലാണ് ഇടിയോടുകൂടിയുള്ള മഴക്ക് സാധ്യതയുള്ളത്. അതേസമയം, മോക്ക ചുഴലിക്കാറ്റിന്റെ സഞ്ചാരപതയിൽ മാറ്റമുണ്ടായിട്ടുണ്ട്. വടക്ക് -പടിഞ്ഞാറൻ ദിശയിൽ സഞ്ചരിച്ചിരുന്ന കാറ്റ്, ഇനി വടക്ക് വടക്കു- കിഴക്ക് ദിശയിലായിരിക്കും സഞ്ചരിക്കുക. 175 കിലോമീറ്റർ വരെ വേഗതയുണ്ടായിരിക്കും.
ഞായറാഴ്ചയോടുകൂടി കാറ്റ് ദുർബലമാവാനും ബംഗ്ലാദേശിനും മ്യാൻമറിനും ഇടയിൽ കരകയറാനും സാധ്യതയുണ്ടെന്ന് കാലവാസ്ഥ നിരീക്ഷകർ പറയുന്നു.
മോക്ക ചുഴലിക്കാറ്റ് അതിതീവ്രമായതിനെ തുടർന്ന് മത്സ്യബന്ധനത്തിനും കപ്പൽയാത്രക്കും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. മോക്ക ചുഴലിക്കാറ്റിൻറെ പശ്ചാത്തലത്തിൽ തമിഴ്നാട്, ശ്രീലങ്ക, ആന്‍ഡമാന്‍ തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്നാണ് നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.