ഹയർ സെക്കൻഡറി മോഡറേഷൻ നാലുമാസത്തിനകം നിർത്തലാക്കണം -ഹൈകോടതി
text_fieldsകൊച്ചി: ഹയർ സെക്കൻഡറി വിദ്യാർഥികൾക്കുള്ള മാർക്ക് മോഡറേഷൻ നിർത്തലാക്കാനുള്ള തീരുമാനം നാലുമാസത്തിനകം നടപ്പ ാക്കണമെന്ന് സർക്കാറിനോട് ഹൈകോടതി. കേന്ദ്രസർക്കാർ വിളിച്ചുചേർത്ത സംസ്ഥാന വിദ്യാഭ്യാസ സെക്രട്ടറിമാരുടെ യോഗത്തിലെടുത്ത ഈ തീരുമാനം കേരളമൊഴികെയുള്ള സംസ്ഥനങ്ങളിലെല്ലാം നടപ്പാക്കിയ പശ്ചാത്തലത്തിലാണ് ജസ്റ്റി സ് പി.വി. ആശയുടെ ഉത്തരവ്. കേരള സിലബസിലെ വിദ്യാർഥികൾക്ക് പഠനത്തോടനുബന്ധിച്ച പ്രവൃത്തികളുടെ പേരിൽ 40 ശതമാനം മാർക്ക് അധികം നൽകുന്നത് മറ്റ് സിലബസുകളിലെ ഹയർ സെക്കൻഡറി വിദ്യാർഥികളോടുള്ള വിവേചനമാണെന്ന് ചൂണ്ടിക്കാട്ടി പ്ലസ് വൺ വിദ്യാർഥികളായ പത്തനംതിട്ട കരവാളൂർ സ്വദേശി റോഷൻ ജേക്കബ്, അഞ്ചൽ സ്വദേശിനി ആൻസ് ജേക്കബ്, ചെങ്ങന്നൂർ സ്വദേശി ആർ. നന്ദൻ എന്നിവർ നൽകിയ ഹരജികളാണ് കോടതി പരിഗണിച്ചത്.
സി.ബി.എസ്.ഇ, ഐ.എസ്.സി (ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ്) തുടങ്ങിയ സിലബസുകളിലെ ഹയർ സെക്കൻഡറി വിദ്യാർഥികൾ മാർക്ക് ലഭിക്കാൻ എഴുത്തുപരീക്ഷയെ മാത്രം ആശ്രയിക്കുമ്പോൾ പരീക്ഷക്കുമുേമ്പതന്നെ 40 ശതമാനം മാർക്ക് ലഭിക്കുന്ന കേരള സിലബസിലെ പ്ലസ് ടു വിദ്യാർഥികൾ 60 ശതമാനം മാർക്കിനുവേണ്ടിയാണ് പരീക്ഷയെഴുതുന്നത്. 2012 മുതൽ പ്രഫഷനൽ കോളജ് പ്രവേശനത്തിന് യോഗ്യത പരീക്ഷയുടെയും പ്രവേശന പരീക്ഷയുടെയും 50 ശതമാനം വീതം മാർക്കുകൾ പരിഗണിക്കുന്ന സംവിധാനം ഏർപ്പെടുത്തിയതോടെ മറ്റ് സിലബസുകളിലുള്ളവരിൽ അർഹതയുള്ളവരെയും മറികടന്ന് കേരള സിലബസിലുള്ളവർക്ക് കൂടുതലായി പ്രഫഷനൽ കോഴ്സുകളിൽ പ്രവേശനം ലഭിക്കുന്ന അവസ്ഥയുണ്ടായി. ഇത് പരിഹരിക്കാനാണ് 2017ൽ കേന്ദ്രസർക്കാർ സെക്രട്ടറിമാരുടെ യോഗം വിളിച്ചുകൂട്ടി തീരുമാനങ്ങളെടുത്തത്. എന്നാൽ, തീരുമാനങ്ങൾ പാലിക്കാൻ കേരള സർക്കാർ തയാറായിട്ടില്ലെന്നായിരുന്നു ഹരജിയിലെ ആക്ഷേപം.
മോഡറേഷനും ഗ്രേസ് മാർക്കും അവസാനിപ്പിക്കണമെന്ന കാര്യത്തിൽ സർക്കാറിെൻറ നയതീരുമാനം വേണമെന്നും ഇതിന് പഠനം നടത്തി റിപ്പോർട്ട് നൽകാൻ 2018 മേയ് അഞ്ചിന് എസ്.സി.ആർ.ടിയെ ഏൽപിച്ചെങ്കിലും റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്നും പൊതു വിദ്യാഭ്യാസ അണ്ടർ സെക്രട്ടറി സത്യവാങ്മൂലം നൽകി. തീരുമാനങ്ങൾ നടപ്പാക്കാൻ കൂടുതൽ സമയം വേണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇത് തള്ളിയാണ് നാലുമാസത്തിനകം തീരുമാനം നടപ്പാക്കാൻ കോടതി നിർദേശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.